അനുബന്ധ വാര്‍ത്തകള്‍
- ഇലക്ഷന് കഴിഞ്ഞെത്തിയ കൃഷ്ണകുമാറില് വന്ന മാറ്റം കണ്ടെത്തി മക്കള്‍, രസകരമായ കുറിപ്പ് ശ്രദ്ധേയമാകുന്നു !
- ബിജെപി സ്ഥാനാർത്ഥിയായതോടെ മക്കൾക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടമായി: കൃഷ്ണകുമാർ
- പാലക്കാട് വീടും എംഎൽഎ ഓഫീസും എടുത്തെന്ന് ഇ ശ്രീധരൻ
- കേരള രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്ന ശക്തമായ സാന്നിധ്യമായി എൻഡിഎ മാറും: കെ സുരേന്ദ്രൻ
- ബിജെപിക്ക് തിരുവനന്തപുരത്ത് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് കടകംപള്ളി
തൃശൂർ ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി, മഹിളാമോർച്ച നേതാവ് രാജിവെച്ചു
തിരെഞ്ഞെടുപ്പിന് പിന്നാലെ തൃശൂർ ജില്ലയിലെ ബിജെപിയിൽ വീണ്ടും കലഹം. അസ്വാരസ്യങ്ങളെ തുടർന്ന് മഹിളാ മോര്‍ച്ച തൃശൂർ നിയോജക മണ്ഡലം പ്രസിഡൻറും ജില്ല ഭാരവാഹിയുമായ ഉഷ മരുതൂർ രാജിവെച്ചു. ജില്ല നേതൃത്വത്തിൻെറ സ്ത്രീവിരുദ്ധ നിലപാടും അവഗണനയുമാണ് രാജിക്ക് കാരണമെന്ന് ഉഷ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ പുതൂർക്കര ഡിവിഷനിൽ എൻ.ഡി.എ സ്ഥാനാർത്ഥി യായിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിലെ സ്ഥാനാർത്ഥിയായിരുന്ന മഹിളാമോർച്ച സംസ്ഥാന പ്രസിഡൻറ് നിവേദിതയുടെ പത്രിക തള്ളിയതിനെ തുടർന്ന് ഗുരുവായൂർ ബിജെപിയിലും കലഹമാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഒപ്പില്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചതിനെ തുടർന്നാണ് ഗുരുവായൂരിലേയും തലശ്ശേരിയിലേയും എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിപ്പോയത്.