ബിജെപി സ്ഥാനാർത്ഥിയായതോടെ മക്കൾക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടമായി: കൃഷ്‌ണകുമാർ

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (17:16 IST)
ബിജെപി സ്ഥാനാർത്ഥിയായതോടെ മക്കൾക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടമായി തുടങ്ങിയെന്ന് നടൻ കൃഷ്‌ണകുമാർ. ഡേറ്റുകള്‍ മാറുകയും സിനിമകള്‍ നഷ്ടമാവുകയും ചെയ്തു. തനിക്ക് മാത്രമല്ല കുടുംബത്തിനും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

അതേസമയം തിരെഞ്ഞെടുപ്പിൽ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയത്തിന്റെ തിരക്കുകളിലേക്ക് കടക്കുകയാണെന്നും നടൻ പറഞ്ഞു.
മെയ് 2 തനിക്ക് അനുകൂലമാകും എന്നാണ് പ്രതീക്ഷയെന്നും കൃഷ്‌ണകുമാർ കൂട്ടിചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :