കേരള രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്ന ശക്തമായ സാന്നിധ്യമായി എൻഡിഎ മാറും: കെ സുരേന്ദ്രൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (15:29 IST)
സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ചരിത്രത്തിലാദ്യമായി ശക്തമായ ത്രികോണമത്സരം നടന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ഇടതു വലതുമല്ലാതെ മൂന്നാമതൊരു ബദൽ മുന്നോട്ട് വരുന്നു എന്ന് തെളിയിക്കുന്ന തിരെഞ്ഞെടുപ്പാകും ഇതെന്നും പറഞ്ഞു.

സംസ്ഥാനത്തിന്റെ തിരെഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായി ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും വളരെ ശക്തമായിട്ടുളള ത്രികോണ മത്സരമാണ് ഇത്തവണ നടന്നത്. എൻഡിഎ പലയിടങ്ങളിലും കരുത്ത് തെളിയിച്ചു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്ന ശക്തമായ സാന്നിധ്യമായി കേരള നിയമസഭയില്‍ എല്‍ഡിഎ ഉണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :