പാലക്കാട് വീടും എംഎൽഎ ഓഫീസും എടുത്തെന്ന് ഇ ശ്രീധരൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (15:59 IST)
പാലക്കാട് വീടും എംഎൽഎ ഓഫീസും എടുത്തെന്ന് ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ. തന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയാണ് ആളുകൾ തനിക്ക് വോട്ട് ചെയ്‌തതെന്നും താൻ കൂടി വന്നതോടെ ബിജെപിയുടെ വളർച്ച വേഗത്തിലായെന്നും ഇ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ വരാനാണ് സാധ്യത. ബിജെപിക്ക് 42 മുതൽ 70 സീറ്റ് ലഭിക്കുമെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ ഇപ്പോൾ 35 മുതല്‍ 46 വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നണ് കരുതുന്നത്. ബിജെപിയിൽ താൻ കൂടി വന്നതോടെ പാർട്ടിയുടെ വളർച്ചയ്ക്ക് വേഗം കൂടിയെന്നും ശ്രീധരൻ പറഞ്ഞു. പാലക്കാട് വീടും എംഎൽഎ ഓഫീസും എടുത്തു. ജയിച്ചാലും തോറ്റാലും പാലക്കാട് തന്നെ ഉണ്ടാകുമെന്നും ശ്രീധരൻ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :