മാസ്‌കില്ല,സാമൂഹിക അകലവുമില്ല: കുംഭമേളയിലെ ഗംഗാസ്നാനത്തിനായി എത്തിയത് ലക്ഷങ്ങൾ: വീഡിയോ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (14:06 IST)
കൊവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാനാവാതെ രാജ്യം ആശങ്കയിൽ നിക്കെവെ ഹരിദ്വാറിൽ കുംഭമേളയോട് അനുബന്ധിച്ചുകൊണ്ടുള്ള ചടങ്ങുകൾ നടക്കുകയാണ്. ലക്ഷകണക്കിന് വിശ്വാസികൾ ഒത്തുകൂടുന്ന ചടങ്ങ് യാതൊരു തരത്തിലുള്ള കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് നടക്കുന്നത്.

ഇന്ന് പുലർച്ചെ നടന്ന ഷാഹി സ്നാ‌‌നം എന്ന വിശുദ്ധസ്നാനത്തിന് ലക്ഷകണക്കിന് ആളുകളാണ് ഗംഗാനദിക്കരയിൽ തടിച്ചുകൂടിയത്. ഭക്തരെ കൂടാതെ 12 അഖഡകളിലെ പുരോഹിതരും ചടങ്ങിൽ പങ്കെടു‌ത്തു. നേരത്തെ സന്ദർശനത്തിന് ഉത്തരാഖണ്ഡ് സർക്കാർ ആർടി‌പി‌സിആർ നിർബന്ധമാക്കിയിരുന്നു. എന്നാൽ യാതൊരു വിധ കൊവിഡ് മാനദണ്ഡങ്ങളുമില്ലാതെയാണ് ചടങ്ങ് നടന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1.68 ലക്ഷം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനിടെയാണ് ലക്ഷകണക്കിന് പേർ ഒത്തുചേരുന്ന കൊവിഡ് മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി സംഘടിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :