അനുബന്ധ വാര്ത്തകള്
- ഡാഷ് മോനെ, രേവന്താ മറുപടി വരുന്നുണ്ട്, രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതികരണവുമായി മുഖ്യമന്ത്രി
- തുടർഭരണം ഉറപ്പെന്ന് ന്യൂസ് മലയാളം പ്രീ പോൾ സർവേ
- എസ്.ഡി.പി.ഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല, ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫാണ് നല്ലതെന്ന് കാണുമ്പോൾ പലരും പിന്തുണയ്ക്കും: പിണറായി വിജയൻ
- പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം: രാഹുൽ ഗാന്ധി
- വി.ഡി.സതീശന്റെ സംഘപരിവാർ ബന്ധം ചോദ്യം മുഖ്യമന്ത്രി
LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ
ന്യൂസ് മലയാളം പ്രീ പോൾ സർവേയിൽ എൽഡിഎഫ് 90 സീറ്റുകൾ വരെ നേടുമെന്ന് പറയുന്നു
LDF: സംസ്ഥാനത്ത് എൽഡിഎഫ് വീണ്ടും ഭരണത്തിലെത്തുമെന്ന് പ്രവചിച്ച് വിവിധ സർവ്വേകൾ. പ്രീ പോൾ സർവ്വേകളിൽ ഇടതുപക്ഷം ഭരണത്തുടർച്ച സ്വന്തമാക്കുമെന്നാണ് കൂടുതൽ പ്രവചിക്കുന്നത്. അതേസമയം യുഡിഎഫ് 2021 നേക്കാൾ നില മെച്ചപ്പെടുത്തുമെന്നും പ്രവചനം.
ന്യൂസ് മലയാളം പ്രീ പോൾ സർവേയിൽ എൽഡിഎഫ് 90 സീറ്റുകൾ വരെ നേടുമെന്ന് പറയുന്നു. എൽഡിഎഫിനു 78 മുതൽ 90 സീറ്റുകൾ വരെയും യുഡിഎഫിനു 50 മുതൽ 62 സീറ്റുകൾ വരെയുമാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപിക്കു പൂജ്യം മുതൽ അഞ്ച് സീറ്റുകൾ വരെ. മധ്യ കേരളത്തിൽ മാത്രമാണ് യുഡിഎഫിനു മേൽക്കൈ. മധ്യ കേരളത്തിൽ 21 മുതൽ 25 വരെ സീറ്റുകൾ യുഡിഎഫിനു ലഭിക്കുമ്പോൾ എൽഡിഎഫ് 16-20 സീറ്റുകൾ നേടിയേക്കും. വടക്കൻ കേരളത്തിൽ 31 മുതൽ 37 വരെ സീറ്റുകൾ എൽഡിഎഫിന്. 23-29 സീറ്റുകളാണ് യുഡിഎഫിനു പ്രവചിക്കുന്നത്. തെക്കൻ കേരളത്തിൽ യുഡിഎഫിനു അടിതെറ്റും. ലഭിക്കുക വെറും 6-8 സീറ്റുകൾ മാത്രം. എൽഡിഎഫിനു 31 മുതൽ 33 വരെ സീറ്റുകൾ തെക്കൻ കേരളത്തിൽ നിന്ന് ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു.
റിപ്പോർട്ടർ ടിവി സർവേയിലും എൽഡിഎഫിനാണ് മുൻതൂക്കം. എൽഡിഎഫ് 84 സീറ്റുകൾ വരെ നേടിയേക്കാം. യുഡിഎഫിനു 55 മുതൽ 71 സീറ്റുകൾ വരെ ലഭിക്കാനേ സാധ്യതയുള്ളൂ. ന്യൂസ് 18 സർവേയിലും 73 സീറ്റുകൾ വരെ നേടി എൽഡിഎഫ് അധികാരത്തിലെത്തുമെന്നാണ്. മാതൃഭൂമി ന്യൂസ് സർവേയിലും എൽഡിഎഫിനാണ് മേൽക്കൈ. 66 മുതൽ 78 സീറ്റുകൾ വരെ എൽഡിഎഫിനു പ്രവചിക്കുന്നുണ്ട് മാതൃഭൂമി ന്യൂസ്.