അനുബന്ധ വാര്‍ത്തകള്‍
- പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം: രാഹുൽ ഗാന്ധി
- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പിആര്‍ഡി പുറത്തിറക്കിയ പത്രക്കുറിപ്പ്; കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു
- കേരളത്തിൽ പിണറായി സർക്കാർ തന്നെ തുടരട്ടെ: നടൻ സോഹന്‍ സീനുലാല്‍
- വി.ഡി.സതീശന്റെ സംഘപരിവാർ ബന്ധം ചോദ്യം മുഖ്യമന്ത്രി
- രോഗപ്രതിരോധവും കേരളത്തിന്റെ മുന്നേറ്റവും
എസ്.ഡി.പി.ഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല, ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫാണ് നല്ലതെന്ന് കാണുമ്പോൾ പലരും പിന്തുണയ്ക്കും: പിണറായി വിജയൻ
എൽഡിഎഫിനു പുറത്തുള്ള ഒരു കക്ഷിയുടെയും പിന്തുണ ആവശ്യപ്പെട്ട് ഞങ്ങൾ സമീപിച്ചിട്ടില്ല
Pinarayi Vijayan
എസ്.ഡി.പി.ഐയുടെ പിന്തുണ എൽഡിഎഫ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും തരത്തിൽ എസ്.ഡി.പി.ഐയോടോ എൽഡിഎഫിനു പുറത്തുള്ള ഏതെങ്കിലും കക്ഷികളോടോ ഞങ്ങൾ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. മണ്ഡലങ്ങളിലെ പ്രത്യേക സാഹചര്യങ്ങൾ നോക്കി പുറത്തുനിന്നുള്ള കക്ഷികൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്നുണ്ടാകാമെന്നും പിണറായി പറഞ്ഞു.
'എൽഡിഎഫിനു പുറത്തുള്ള ഒരു കക്ഷിയുടെയും പിന്തുണ ആവശ്യപ്പെട്ട് ഞങ്ങൾ സമീപിച്ചിട്ടില്ല. നേമത്ത് അങ്ങനെയൊരു സാഹചര്യമുണ്ടായിട്ടില്ല. മറിച്ച് ബിജെപിയെ ശക്തമായി എതിർക്കാൻ എൽഡിഎഫ് ആണ് നല്ലതെന്ന് കാണുമ്പോൾ ബിജെപിയെ എതിർക്കുന്ന മറ്റു പല കക്ഷികളും ഞങ്ങൾക്കു പിന്തുണ നൽകുന്നുണ്ടാകും. ബിജെപി ജയിക്കരുതെന്ന് ഞങ്ങൾ ശക്തമായി നേരിടുന്നു എന്ന ഘട്ടം വരുമ്പോഴാണ് ഇത്. ഞങ്ങളുമായി സഹകരിക്കാത്ത ആളുകൾ ബിജെപിയെ പരാജയപ്പെടുത്താൻ ഞങ്ങൾക്കൊപ്പം നിന്നു,' പിണറായി വിജയൻ പറഞ്ഞു.