അഭിറാം മനോഹർ|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (13:26 IST)
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിമര്‍ശനങ്ങള്‍ക്ക് കടുത്ത പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിനിടെ രേവന്ത് റെഡ്ഡി ഉയര്‍ത്തിയ വിമര്‍ശനങ്ങളെ പറ്റി ചൂണ്ടിക്കാണിച്ചപ്പോഴാണ് ഡാഷ് മോനെ, രേവന്താ മറുപടി വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്.
രേവന്ത് റെഡ്ഡിയ്ക്ക് വിശദമായ മറുപടി നല്‍കുന്നുണ്ട്, തത്കാലം ഇത്രമാത്രമെ പറയാനുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പോ മോനെ വിജയാ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അദ്ദേഹം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. ആ സ്ഥാനത്തിരിക്കുന്ന ഒരാള്‍ സാധാരണ ഗതിയില്‍ കാണിക്കേണ്ട ചില മര്യാദകളുണ്ട്. അതിന് ചേര്‍ന്ന രീതിയിലാണോ ഇടപെടല്‍ വന്നിട്ടുള്ളതെന്ന് അദ്ദേഹം സ്വയം ചിന്തിക്കട്ടെ.
എന്തായാലും പരസ്യമായി ഉന്നയിച്ച സാഹചര്യഠില്‍ ഞാന്‍ പരസ്യമായി തന്നെ മറുപടി കൊടുക്കുന്നുണ്ട്. ഇപ്പോള്‍ അത് വിശദമാക്കുന്നില്ല. അതുകൊണ്ട് രേവന്ത് റെഡ്ഡിയോട് ഡാഷ് മോനെ, രേവന്താ മറുപടി വരുന്നുണ്ട് എന്ന് മാത്രമെ ഇപ്പോള്‍ പറയാനുള്ളു. എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍.