സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (18:30 IST)
ആലപ്പുഴ: മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ കൊമ്മാടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. കയര്‍ ഫാക്ടറി ജീവനക്കാരനായ സന്തോഷ് ആണ് മരിച്ചത്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷ് ഭാര്യയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഉടന്‍ തന്നെ തീ കൊളുത്തുകയും ചെയ്തു.
ഭാര്യ മദ്യത്തിന് പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വഴക്കുണ്ടാക്കിയത്. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹം മരിച്ചു.