സ്ത്രീകൾക്കുള്ള സൗജന്യയാത്ര; നടപ്പിലാക്കിയാൽ കെ.എസ്.ആർ.ടി.സിക്കു നഷ്ടം 112 കോടി
ഗതാഗത സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി
സ്ത്രീകൾക്കുള്ള സൗജന്യയാത്ര നടപ്പിലാക്കിയാൽ കെ.എസ്.ആർ.ടി.സിയെ കാത്തിരിക്കുന്നത് വൻ നഷ്ടം. എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസം 112 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് റിപ്പോർട്ട്. മൂന്ന് മാസത്തേക്കുള്ള കണക്കാണിത്. ഗതാഗത സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി.
പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീയാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടി നഷ്ടം ഉണ്ടാകും. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടിയും ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ 90 കോടിയും നഷ്ടമുണ്ടാകും.