1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam LDF CPIM Pala Seat

കോട്ടയത്ത് നേട്ടമുണ്ടാക്കുമെന്ന് സിപിഎം വിലയിരുത്തൽ; പാലായിൽ ജോസ് കെ മാണി ജയിക്കും

ജില്ലയിലെ ആകെ സീറ്റുകളിൽ ആറെണ്ണത്തിൽ വിജയിക്കാനാകുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു

Jose K Mani vs Mani C Kappan in Pala, 2026 Election, Jose K Mani
നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന വിലയിരുത്തലിൽ സിപിഎം. ജില്ലയിൽ എൽഡിഎഫിനു ആറ് സീറ്റുകൾ ഉറപ്പെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. 
 
ജില്ലയിലെ ആകെ സീറ്റുകളിൽ ആറെണ്ണത്തിൽ വിജയിക്കാനാകുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. ബൂത്ത് തലത്തിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ചാണ് പാർട്ടി ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. നിലവിൽ കൈവശമുള്ള അഞ്ച് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം പാലായിൽ ജോസ് കെ മാണി വിജയിക്കുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നു. 
 
കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി 6,000 മുതൽ 8,000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പാലായിൽ ജയിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. ബിജെപി സ്ഥാനാർഥിയായി ഷോൺ ജോർജ്ജ് എത്തിയത് ത്രികോണ പോരിനു കളമൊരുക്കിയിട്ടുണ്ട്. അത് എൽഡിഎഫിനു ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ.
About Writer
രേണുക വേണു
അടുത്ത ലേഖനം
കയത്തില്‍ പെട്ട കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ പുഴയില്‍ മുങ്ങി മരിച്ചു