102 സീറ്റ് തന്ന ജനങ്ങളോട് പ്രതിബദ്ധത വേണം; വിഡി സതീശന് പിന്തുണയുമായി കെഎം ഷാജി
102 സീറ്റ് തന്ന ജനങ്ങളോട് പ്രതിബദ്ധത വേണമെന്ന് മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ കെഎം ഷാജി. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശന്‍ കൊള്ളാമെന്ന എഐസിസി നിഗമനം ശരിയാണെന്ന് അദ്ദേഹം തെളിയിച്ചു. അതിന്റെ തെളിവാണ് യുഡിഎഫിന്റെ വലിയ വിജയം. ഇനി അനാവശ്യമായ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഇത്രയധികം സീറ്റ് നല്‍കിയ ജനങ്ങളോട് യുഡിഎഫ് പ്രതിബദ്ധത കാണിക്കണമെന്നും ഷാജി പറഞ്ഞു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ കനത്ത തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെ കെ രമ. ധര്‍മ്മടം പോലുള്ള സ്ഥലങ്ങളില്‍ പോലും തിരിച്ചടിയുടെ പ്രധാന കാരണം ശക്തമായ ഭരണവിരുദ്ധ വികാരവും നേതൃത്വത്തോടുള്ള എതിര്‍പ്പുമാണെന്ന് അവര്‍ പറഞ്ഞു.
'സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും വോട്ട് ചെയ്തു. ഈ പ്രദേശങ്ങളില്‍ ശക്തമായ ഭരണവിരുദ്ധ വികാരവും നേതൃത്വത്തോടുള്ള എതിര്‍പ്പും ഉണ്ട്. സിപിഎമ്മിന്റെ നിലവിലെ ദിശയിലുള്ള അതൃപ്തി കാരണം പാര്‍ട്ടി പ്രവര്‍ത്തകരാണ് സിപിഎമ്മിനെ പരാജയപ്പെടുത്തിയത്,' കെ കെ രമ പറഞ്ഞു.