അനുബന്ധ വാര്‍ത്തകള്‍
- ക്രൂയിസ് ഷിപ്പിലെ ഹാന്റവൈറസ് ഔട്ട്ബ്രേക്ക്: 2 പേര്‍ക്ക് സ്ഥിരീകരിച്ചു, 5 പേര്‍ക്ക് വൈറസ് ബാധയെന്ന് സംശയം, ചികിത്സയില്ലെന്ന് വിദഗ്ദ്ധര്‍
- ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചെന്ന് അമേരിക്ക; ഇനി ഹോര്‍മൂസ് തുറക്കുന്നതില്‍ ശ്രദ്ധ
- അമേരിക്ക സിവിലിയൻ ബോട്ടുകളെ ആക്രമിച്ചെന്ന് ഇറാൻ, ഹോർമുസ് വഴി കപ്പലുകൾ പോകില്ലെന്ന് ഇറാൻ, ആശങ്ക രേഖപ്പെടുത്തി സൗദി
- ഹോര്‍മോസ് കടക്കാന്‍ എല്ലാ കപ്പലുകള്‍ക്കും അനുമതി നിര്‍ബന്ധമെന്ന് ഇറാന്
- യുഎഇയിലെ എണ്ണ പ്ലാന്റ് ടെഹ്റാന് ആക്രമിച്ചതോടെ ഇറാനിയന്‍ ഫാസ്റ്റ് ബോട്ടുകള്‍ക്ക് നേരെ യുഎസ് ആക്രമണം നടത്തി
ഇറാന് തീരത്തേക്ക് പോയ കപ്പല്‍ ആക്രമിച്ച് അമേരിക്ക; ആക്രമിക്കപ്പെട്ടത് എം ടി ഹസ്ന
ഇറാന് തീരത്തേക്ക് പോയ കപ്പല്‍ ആക്രമിച്ച് അമേരിക്ക. എം ടി ഹസ്ന എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഈ കപ്പല്‍ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ചു എന്നാണ് അമേരിക്കയുടെ വാദം. ഓയില്‍ ടാങ്കര്‍ കപ്പലായ ഹസ്ന ഉപരോധം മറികടന്ന് ഇറാന് തുറ മുഖത്തേക്ക് എത്താന്‍ ശ്രമിച്ചു എന്നാണ് അമേരിക്ക ആരോപിച്ചത്.
നിരവധി മുന്നറിയിപ്പ് നല്‍കിയെങ്കിലും പാലിക്കാത്തതോടെയാണ് ആക്രമിച്ചതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നു. അതേസമയം ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചെന്ന് അമേരിക്ക. ഇനി ഹോര്‍മോസ് തുറക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഓപ്പറേഷന് എപ്പിക്ക് പ്യൂരി അവസാനിപ്പിച്ചെന്നും ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇറാന് അമേരിക്കയ്ക്കെതിരെ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു. അമേരിക്കയുടെ സമാധാന നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഇറാന് ഹോര്‍മോസ് കടലിടുക്ക് തുറക്കണമെന്നും ആവശ്യപ്പെട്ടു. ഇറാനുമായുള്ള യുദ്ധം വലിയതെറ്റായിരുന്നുവെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും വിശ്വസിക്കുന്നുവെന്ന സര്‍വേ ഫലം പുറത്തുവന്നിരുന്നു. ഇത് ട്രംപിനെതിരെ ജനരോഷത്തിന് കാരണമായി. യുദ്ധം അമേരിക്കയില്‍ വില വര്‍ധനവിന് കാരണമായി.