അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: ഇന്ന് മഴ വടക്കോട്ട്, മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; ന്യൂനമര്‍ദ്ദം
- Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
- തങ്കരാജന്റെയും ഭാര്യ ആഗ്നസിന്റെയും കൊലപാതകം: പ്രണയം അംഗീകരിക്കാത്തതിനും വിവാഹം കഴിപ്പിച്ച് തരാത്തതിനും മകന്റെ പ്രതികാരം
- തങ്കരാജന്റെയും ഭാര്യ ആഗ്നസിന്റെയും കൊലപാതകം: പ്രണയം അംഗീകരിക്കാത്തതിനും വിവാഹം കഴിപ്പിച്ച് തരാത്തതിനും മകന്റെ പ്രതികാരം
- 'ബിന്ദുവിനെ നല്ല ആണ്പിള്ളേര് കൊന്നു'; സെബാസ്റ്റ്യന്‍ പറഞ്ഞു, ശശികലയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം
പുതുക്കിയ മഴ മുന്നറിയിപ്പ്, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്
വരുംമണിക്കൂറുകളിലും സംസ്ഥാനത്ത് മഴ തുടരും. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
നാളെ കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലര്‍ട്ട്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള തീരത്തും കര്‍ണാടക തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങള്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത. ഇവിടങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മൂടികെട്ടിയ അന്തരീക്ഷം തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ആന്ധ്രാ, തെലുങ്കാന, ഒഡിഷക്ക് മുകളില്‍. കേരളത്തില്‍ നിലവില്‍ ലഭിക്കുന്ന മഴ അടുത്ത 2-3 ദിവസം കൂടിയും കുറഞ്ഞും തുടരും. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ സാധ്യത. കാറ്റിന്റെ ശക്തി കൂടുന്നതിനും കുറയുന്നതിനു അനുസരിച്ചു മലയോര / തീരദേശ മേഖലയില്‍ മഴകൂടിയും കുറഞ്ഞും തുടരും.