1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Monsoon Forecast 2026 skymet report

എൽ നിനോ സാധ്യത, രാജ്യത്ത് കാലവർഷം ദുർബലമായേക്കും, കേരളത്തിൽ മഴ സാധാരണതോതിൽ

Kerala Weather, Heavy Rain, Cyclone Alert, Kerala Weather News, Kerala Weather Alert, heavy Rainfall in kerala, Updated Kerala Weather Alert, മഴ, കേരളത്തില്‍ മഴ തുടരും, കാലാവസ്ഥ വാര്‍ത്തകള്‍, മണ്‍സൂണ്‍, സംസ്ഥാനത്ത് ശക്തമായ മഴ
കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണ തോതിലായിരിക്കുമെന്ന് പ്രവചനം. സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായ സ്‌കൈമെറ്റാണ് പ്രവചനം നടത്തിയിരിക്കുന്നത്. രാജ്യമാകെ കാലവര്‍ഷം സാധാരണയിലും കുറയുമെന്നാണ് പ്രവചനം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ മഴയാണ് സ്‌കൈമെറ്റ് പ്രവചിച്ചിരിക്കുന്നത്.
 
കാലവര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ എല്‍ നിനോ പ്രതീക്ഷിക്കുന്നു. ഇത് അതി തീഷ്ണമായ സൂപ്പര്‍ എല്‍നിനോ ആകാമെന്നാണ് അന്താരാഷ്ട്ര ഏജന്‍സികളും പ്രവചിക്കുന്നത്. അതിനാല്‍ തന്നെ കാലവര്‍ഷം രണ്ടാം ഘട്ടത്തില്‍ ദുര്‍ബലമായേക്കും. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രം ഡൈപോള്‍ പോസിറ്റീവാകാന്‍ സാധ്യതയുണ്ട്. അതായത് പടിഞ്ഞാറ് ചൂട് കൂടുതലും കിഴക്ക് കുറവും. ഇത് കാലവര്‍ഷത്തിന്റെ തുടക്കത്തെ അനുകൂലമായി സ്വാധീനിക്കും.
 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഭരണമാറ്റമോ തുടര്‍ച്ചയോ ജനങ്ങള്‍ തീരുമാനിക്കട്ടെ: ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് മൂന്നാമന്‍