ഭരണമാറ്റമോ തുടര്‍ച്ചയോ ജനങ്ങള്‍ തീരുമാനിക്കട്ടെ: ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് മൂന്നാമന്‍

Kerala Assembly Election 2026 Live Updates, Kerala Election 2026, Kerala Voting, Election Polling
Kerala Election 2026
സിആര്‍ രവിചന്ദ്രന്‍| Last Updated: വ്യാഴം, 9 ഏപ്രില്‍ 2026 (21:25 IST)
കോട്ടയം: ഭരണമാറ്റമോ തുടര്‍ച്ചയോ വേണോ എന്ന് തീരുമാനിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് മൂന്നാമന്‍ ബാവ പറഞ്ഞു. മുട്ടമ്പലം മുനിസിപ്പല്‍ ലൈബ്രറിയില്‍ സജ്ജീകരിച്ച പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ സംഭാവന നിയന്ത്രണ നിയമവുമായി (FCRA) ബന്ധപ്പെട്ട ഒരു ചോദ്യത്തിന് പൊതുജനങ്ങള്‍ക്ക് ഈ വിഷയത്തെക്കുറിച്ച് നല്ല ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആറന്മുളയില്‍ മത്സരിക്കുന്ന രണ്ട് സഭാംഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവിടെ ആരു വിജയിച്ചാലും താന്‍ സന്തോഷിക്കുമെന്നും അദ്ദേഹം മറുപടി നല്‍കി. 'ഒരു തിരഞ്ഞെടുപ്പില്‍ ജനങ്ങളാണ് യഥാര്‍ത്ഥ രാജാക്കന്മാര്‍. സ്ഥാനാര്‍ത്ഥികള്‍ എളിമയുള്ള സേവകരാണ്. ജനങ്ങളാണ് അന്തിമ തീരുമാനം എടുക്കുക,' അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :