യുഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ ജയിക്കും, ബിജെപിക്ക് കേരളത്തെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല: കുഞ്ഞാലിക്കുട്ടി

പാലക്കാട് ബിജെപി വോട്ടിന് പണം വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ പ്രതികരിക്കവെ കേരളത്തെ മനസിലാക്കാന്‍ ബിജെപിക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Kunhalikutty
അഭിറാം മനോഹർ| Last Modified വ്യാഴം, 9 ഏപ്രില്‍ 2026 (14:09 IST)
നിയമസഭ തിരെഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഓരോ ജില്ലയിലെയും കാര്യങ്ങള്‍ വിശകലനം ചെയ്യുകയാണെങ്കില്‍ ഇക്കാര്യം മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാലക്കാട് ബിജെപി വോട്ടിന് പണം വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ പ്രതികരിക്കവെ കേരളത്തെ മനസിലാക്കാന്‍ ബിജെപിക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മറ്റ് സ്ഥലങ്ങളില്‍ ചെയ്യുന്ന പണികള്‍ ഇവിടെ ചെയ്താല്‍ ക്ലച്ച് പിടിക്കില്ല.തിരെഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കും. പിന്നെ ക്ലോസാകും. ഈ ഗതികേടില്‍ നില്‍ക്കാനുള്ള കാരണമിതാണ്. ഈ തിരെഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യത കുറവാണ്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :