Kerala Assembly Elections : മന്ത്രിമാരെ ഇതിലെ, കൂട്ടത്തോടെ കുഴിയിൽ വീഴ്ത്തി ജനവിധി
നിലവിലെ കണക്കുകള്‍ പ്രകാരം 95 സീറ്റുകളില്‍ യുഡിഎഫും 44 സീറ്റില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുകയാണ്.
സംസ്ഥാന നിയമസഭ തിരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ മുഖ്യമന്ത്രി പിണറായി വിജയനടക്കം മന്ത്രിമാരുടെ നീണ്ട നിര തന്നെ പിന്നില്‍. 10 മന്ത്രിമാരാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പിന്നിലായത്.
തൃത്താലയില്‍ എം ബി രാജേഷ്, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, ഇരിങ്ങാലക്കുടയില്‍ ആര്‍ ബിന്ദു, ഏറ്റുമാനൂരില്‍ വി എന്‍ വാസവന്‍, ആറന്മുളയില്‍ വീണ ജോര്‍ജ്, പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍, നേമത്ത് വി ശിവന്‍കുട്ടി, കളമശ്ശേരിയില്‍ പി രാജീവ്, കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, ഏലത്തൂരില്‍ എ കെ ശശീന്ദ്രന്‍ എന്നിവരെല്ലാം പിന്നിലാണ്.
നിലവിലെ കണക്കുകള്‍ പ്രകാരം 95 സീറ്റുകളില്‍ യുഡിഎഫും 44 സീറ്റില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുകയാണ്. ഒരു സീറ്റില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു.