അനുബന്ധ വാര്‍ത്തകള്‍
- ഉച്ചയ്ക്ക് ശേഷം മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തില്‍ കേരളം രണ്ടാം സ്ഥാനത്ത്; ത്രിപുര ഒന്നാമത്
- അധികം ഉരുകേണ്ടി വരില്ല, കാലവർഷം നേരത്തെ എത്തിയേക്കും, വേനൽമഴയും ശക്തമാകും
- 70ൽ താഴെയാകില്ല, ആത്മവിശ്വാസത്തോടെ സിപിഎം, എക്സിറ്റ് പോളുകൾ തള്ളി
- വാണിജ്യ സിലിണ്ടറിൽ തീവെട്ടിക്കൊള്ള; 993 രൂപ വർധിപ്പിച്ചു, പെട്രോൾ വിലയും കുതിക്കും
വോട്ടെണ്ണൽ നാളെ, ശുഭപ്രതീക്ഷയിൽ മുന്നണികൾ: അധികാരത്തിലെത്തുമെന്ന് യുഡിഎഫും എൽഡിഎഫും
കേരളത്തില്‍ ആദ്യമായി ഒന്നിലധികം സീറ്റുകളില്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.
കേരളം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 8 മണി മുതലാകും വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം തപാല്‍ വോട്ടുകളാകും എണ്ണുക. വോട്ടെണ്ണല്ലിനായി തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. 15,000 ഉദ്യോഗസ്ഥരാണ് ഇതിന് സജ്ജരായിരിക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതോടെ 85ല്‍ കൂടുതല്‍ സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. അതേസമയം ഭരണവിരുദ്ധ വികാരമില്ലെന്നും അധികാരം നിലനിര്‍ത്താനാകും എന്ന പ്രതീക്ഷയിലാണ്. എല്‍ഡിഎഫ്. കേരളത്തില്‍ ആദ്യമായി ഒന്നിലധികം സീറ്റുകളില്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.
ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ സാധിച്ചെങ്കില്‍ 100ല്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. ഏത് സാഹചര്യത്തിലും 80ലും മുകളില്‍ സീറ്റുകള്‍ യുഡിഎഫ് ഉറപ്പിക്കുന്നു. അതേസമയം 75 സീറ്റുകളുമായി അധികാരം ഉറപ്പാക്കാനാകും എന്ന പ്രതീക്ഷയിലാണ് എല്‍ ഡിഎഫ്. നേമത്തും കഴക്കൂട്ടത്തും വിജയം ഉറപ്പിച്ചാണ് ബിജെപി ക്യാമ്പ് ഇരിക്കുന്നത്. മറ്റേതാനും സീറ്റുകളില്‍ അട്ടിമറി വിജയം നേടാനാകുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.