1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Byju raveendran sentenced singapore court

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് 6 മാസം തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി

ബ്ലൂംബെര്‍ഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

Byju raveendran
എജ്യൂടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. കോടതി ഉത്തരവുകള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട അവഹേളനക്കേസിലാണ് നടപടി. 2024 ഏപ്രില്‍ മുതലുള്ള സ്വത്തുമായി ബന്ധപ്പെട്ട സിംഗപ്പൂര്‍ കോടതിയുടെ ഉത്തരവുകള്‍ ബൈജു രവീന്ദ്രന്‍ ആവര്‍ത്തിച്ച് ലംഘിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ബ്ലൂംബെര്‍ഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
 
ബിയാര്‍ ഇന്‍വെസ്റ്റ് കോ പ്രൈവറ്റ് ലിമിറ്റഡിന്റെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതര്‍ക്ക് മുന്‍പില്‍ കീഴടങ്ങണമെന്നും ഏകദേശം 70,500 യുഎസ് ഡോളറിന് തുല്യമായ തുക കെട്ടിവെയ്ക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അതേസമയം ബൈജു രവീന്ദ്രന്‍ നിലവില്‍ എവിടെയെന്ന് വ്യക്തമല്ല, ബൈജു രവീന്ദ്രനില്‍ നിന്നും പ്രതികരണം ലഭ്യമായില്ലെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിംഗപ്പൂരിന് പുറമെ യുഎസിലും ഇന്ത്യയിലും ബൈജൂസിനെതിരായ കേസുകള്‍ തുടരുകയാണ്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇ.ഡി റെയ്ഡ് പ്രായമായവരെയും കുട്ടികളെയും തടഞ്ഞുവെച്ച്; സംസ്ഥാനത്ത് പ്രതിഷേധം ഇരമ്പുന്നു