1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Chief Minister Pinarayi Vijayan are behind

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 14 മന്ത്രിമാരും പിന്നില്‍; എല്‍ഡിഎഫിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയോ

Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 14 മന്ത്രിമാരും പിന്നിലെന്ന റിപ്പോര്‍ട്ടാണ് വരുന്നത്. പി രാജീവ്, വി ശിവന്‍കുട്ടി, ചിഞ്ചു റാണി, വി എന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍, വീണ ജോര്‍ജ്, എം ബി രാജേഷ്, പി പ്രസാദ്, കെ വി ഗണേഷ് കുമാര്‍ തുടങ്ങിയ മന്ത്രിമാരാണ് പിന്നിലായിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നാലു മന്ത്രിമാര്‍ മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ളത്.
 
എല്‍ഡിഎഫിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയെന്നാണ് ആദ്യ റൗണ്ട് ഫലങ്ങള്‍ വരുമ്പോള്‍ മനസിലാകുന്നത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണ്. 97ലധികം സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. 50 കടക്കാനാകാതെ എല്‍ഡിഎഫ് പിന്നാലെയുണ്ട്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ആയിരുന്നു ഇരു മുന്നണികളും കാഴ്ചവച്ചിരുന്നതെങ്കിലും ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് കുതിപ്പ് തുടരുകയായിരുന്നു. 
 
അതേസമയം എന്‍ഡിഎക്ക് മികച്ച തുടക്കമാണ് ഉണ്ടായിരുന്നത്. നാലു സീറ്റുകളില്‍ നിലവില്‍ എന്‍ഡിഎ മുന്നേറുകയാണ്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Tamilnadu Election results : 'അണ്ണൻ വന്താൽ, അതിരടി' : തമിഴ്‌നാട്ടിൽ വിജയ് തരംഗം 100 സീറ്റിൽ ലീഡ് പിടിച്ച് വിജയുടെ ടിവികെ