1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PV Anvar Pinarayi Vijayan

ധർമ്മടത്ത് പിണറായി തോറ്റാൽ പോലും ഞെട്ടൽ വേണ്ട: പി.വി.അൻവർ

പിണറായിസവും മരുമോനിസവുമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ച

PV Anvar and Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റാലും ഞെട്ടണ്ടെന്ന് പി.വി.അൻവർ. തോറ്റതിനു തുല്യമായ വിജയമേ പിണറായിക്കുണ്ടാകൂ. ജയിച്ചാൽ പോലും ഭൂരിപക്ഷം പതിനായിരത്തിനു താഴെ പോകുമെന്നും അൻവർ പറഞ്ഞു. 
 
പിണറായിസവും മരുമോനിസവുമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ച. അത് വിജയിച്ചിട്ടുണ്ടെന്നും അൻവർ പറഞ്ഞു. 
 
ബെറ്റ് വെക്കാനാണ് കോഴിക്കോട് പ്രസ്‌ക്ലബിലേക്ക് മുഹമ്മദ് റിയാസിനെ ക്ഷണിച്ചത്. അവിടെ വെച്ച് മൊട്ടയിടിക്കുന്നത് സംബന്ധിച്ച് അഗ്രിമെന്റിൽ ഒപ്പിടാമെന്നാണ് പറഞ്ഞത്. ഞാൻ തോറ്റാൽ ഞാൻ മൊട്ടയടിക്കാം, റിയാസ് തോറ്റാൽ അദ്ദേഹം മൊട്ടയടിക്കണം. ഇങ്ങനെ കരാറിലൊപ്പിടാമെന്നാണ് പറഞ്ഞത്. കമ്മൽ റിയാസിന് ഒഴിവാക്കിക്കൊടുത്തതാണെന്നും അൻവർ പറഞ്ഞു.
അടുത്ത ലേഖനം
ഇറാനെ ആക്രമിച്ചത് തെറ്റെന്ന് 61 ശതമാനം അമേരിക്കക്കാര്‍; ട്രംപിന് തിരിച്ചടി