1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Sudhakaran supports KC venugopal for CM Post

ചെന്നിത്തല ക്ലീൻ ബൗൾഡ് ! വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് സുധാകരൻ ഹൈക്കമാൻഡിനോട്

പ്രതിപക്ഷ മുന്നേറ്റത്തിന് തറയൊരുക്കിയത് കെ.സി.വേണുഗോപാൽ ആണെന്നാണ് സുധാകരൻ ഖാർഗെയോടു പറഞ്ഞത്

K Sudhakaran and KC Venugopal
കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള അടികൾക്കു ശമനമില്ല. കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് കെ.സുധാകരൻ ഹൈക്കമാൻഡിനു മുന്നിൽ. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് സുധാകരൻ ആവശ്യം ഉന്നയിച്ചെന്നാണ് റിപ്പോർട്ട്. 
 
പ്രതിപക്ഷ മുന്നേറ്റത്തിന് തറയൊരുക്കിയത് കെ.സി.വേണുഗോപാൽ ആണെന്നാണ് സുധാകരൻ ഖാർഗെയോടു പറഞ്ഞത്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ലെന്ന് കെ.സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു. ചർച്ച നടക്കട്ടെയെന്നും അതിന് എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. 
 
തിരഞ്ഞെടുപ്പിനു മുൻപ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ സുധാകരൻ നിന്നനിൽപ്പിലാണ് കെ.സി.വേണുഗോപാലിന്റെ ചേരിയിലേക്ക് ചാടിയത്. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള ചർച്ചകൾ ഒഴിവാക്കണമെന്ന് കെപിസിസി നേതൃത്വം പരസ്യമായി പറഞ്ഞെങ്കിലും സുധാകരൻ പിന്നോട്ടില്ലെന്നാണ് ഖാർഗെയോടു ആവശ്യപ്പെട്ടതിൽ നിന്ന് വ്യക്തമാകുന്നത്. 
About Writer
WEBDUNIA
അടുത്ത ലേഖനം
ഡിഎ വര്‍ധന: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത, 2% ക്ഷാമബത്ത വര്‍ദ്ധനവിന് അംഗീകാരം