അനുബന്ധ വാര്‍ത്തകള്‍
- Kerala Assembly Elections: വട്ടിയൂര്‍ക്കാവില്‍ നിന്നും ആര് ശ്രീലേഖ?, തീരുമാനം ദേശീയ നേതൃത്വത്തിന്റെ കയ്യില്‍, ബിജെപി സീറ്റുകളില്‍ ധാരണ
- Exclusive: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാമെന്നു മുരളീധരന്; 'പക്ഷേ തോറ്റാല്‍..' കോണ്‍ഗ്രസ് നേതൃത്വത്തോടു ഉപാധി !
- മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശൻ തന്നെ, മറ്റ് നേതാക്കൾ പുറകിലെന്ന് കനഗോലു സർവേ റിപ്പോർട്ട്
- Kerala Assembly Elections: ലീഗ് മത്സരിക്കുക 27 സീറ്റിൽ, തിരുവമ്പാടി വിട്ടുകൊടുക്കും
- സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും
മുരളിക്കെതിരെ പത്മജ?, പാലക്കാട് ശോഭാ സുരേന്ദ്രനോ പ്രശാന്ത് ശിവനോ എത്തും, ബിജെപി മത്സരിക്കുക 90 സീറ്റിൽ
ആകെയുള്ള 140 സീറ്റില്‍ 90 സീറ്റില്‍ ബിജെപിയും 50 ഇടങ്ങളില്‍ ബിഡിജെഎസ്, ട്വന്റി ട്വന്റി ഉള്‍പ്പടെയുള്ള ഘടകകക്ഷികളും മത്സരിക്കും.
കേരള നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി മുപ്പതോളം മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതപട്ടിക തയ്യാര്‍. പ്രധാന നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള പട്ടിക കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന തിരെഞ്ഞെടുപ്പ് സമിതി ചര്‍ച്ച ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരം നേമത്താകും മത്സരിക്കുക. തിരുവനന്തപുരം വട്ടിയൂര്‍കാവില്‍ കെ മുരളീധരനാണ് യുഡിഎഫ് സ്ഥാനാര്ഥിയെങ്കില് സഹോദരി പത്മജ വേണുഗോപാലിനെ ബിജെപി രംഗത്തിറക്കിയേക്കും.
ആകെയുള്ള 140 സീറ്റില്‍ 90 സീറ്റില്‍ ബിജെപിയും 50 ഇടങ്ങളില്‍ ബിഡിജെഎസ്, ട്വന്റി ട്വന്റി ഉള്‍പ്പടെയുള്ള ഘടകകക്ഷികളും മത്സരിക്കും. കഴക്കൂട്ടത്ത് വി മുരളീധരനും കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും ആറന്മുളയില് കുമ്മനം രാജശേഖരനുമാകും മത്സരിക്കുക. ചാത്തന്നൂരില്‍ ബിബി ഗോപകുമാര്‍, തിരുവല്ല- അനൂപ് ആന്റണി, മലമ്പുഴ- സി കൃഷ്ണകുമാര്‍, കൊടുങ്ങല്ലൂര്‍- ബി ഗോപാലകൃഷ്ണന്, കോഴിക്കോട് നോര്‍ത്ത്- നവ്യ ഹരിദാസ്, പാല- ഷോണ്‍ ജോര്‍ജ്, തിരുവനന്തപുരം- കരമന ജയന് എന്നിവര്‍ സ്ഥാനാര്‍ഥികളാകും. പാലക്കാട് ശോഭാ സുരേന്ദ്രനോ പ്രശാന്ത് ശിവനോ ആകും മത്സരിക്കുക.
പാലക്കാട്, വട്ടിയൂര്‍ക്കാവ്, ഹരിപ്പാട്, കായംകുളം,അരൂര്‍ മണ്ഡലങ്ങളിലാണ് ശോഭാ സുരേന്ദ്രന്റെ പേര് ഉയര്‍ന്നത്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ ശോഭയ്ക്ക് താത്പര്യമുണ്ടെങ്കിലും ആര് ശ്രീലേഖയുടെ നിലപാടും പരിഗണിക്കും. നടന് കൃഷ്ണകുമാറിന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്. ആറ്റിങ്ങലില്‍ പി സുധീര്‍, ജി എസ് ആശാനാഥ് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. എറണാകുളത്ത് തൃപ്പൂണിത്തുറയും ആലുവയും കഴിഞ്ഞാല്‍ മറ്റിടങ്ങളില്‍ ട്വന്റി 20ക്കായിരിക്കും സീറ്റുകള്‍.