1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Rain Alert Hot weather

വേനൽ മഴയെത്തുമോ? മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്, ഞായറാഴ്ച വരെ മുന്നറിയിപ്പ്

നാളെ മുതല്‍ കൂടുതല്‍ ജില്ലകളിലേക്ക് മഴ വ്യാപിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നത്.

rain alert
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ വേനല്‍ ചൂടിന് ആശ്വാസമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുക. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 2.5 മില്ലിമീറ്റര്‍ മുതല്‍ 15 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നാണ് പ്രവചനം. അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
നാളെ മുതല്‍ കൂടുതല്‍ ജില്ലകളിലേക്ക് മഴ വ്യാപിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നത്. ഞായറാഴ്ചയോടെ എല്ലാ ജില്ലകളിലും മഴ ലഭിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
 
അതേസമയം വടക്കന്‍ കേരളത്തില്‍ ചൂട് ശക്തമായി തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലിസമയം പുനഃക്രമീകരിച്ചിട്ടുണ്ടെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.മെയ് 20 വരെയാണ് ക്രമീകരണം. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 3 വരെ പുറം ജോലികള്‍ ചെയ്യുന്നവര്‍ക്ക് വിശ്രമം അനുവദിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
അടുത്ത ലേഖനം
മുരളിക്കെതിരെ പത്മജ?, പാലക്കാട് ശോഭാ സുരേന്ദ്രനോ പ്രശാന്ത് ശിവനോ എത്തും, ബിജെപി മത്സരിക്കുക 90 സീറ്റിൽ