1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Irundakalam website cpim cyber wing

Exclusive: 'സിപിഎം സൈബർ വിഭാഗത്തിലെ പൊട്ടിത്തെറി' മാധ്യമസൃഷ്ടി; വന്നത് കോൺഗ്രസ് ഫണ്ടിങ്ങിൽ നിന്ന്?

മുൻ യുഡിഎഫ് സർക്കാരിന്റെ അഴിമതികളും കെടുകാര്യസ്ഥതയും ജനങ്ങളിലെത്തിക്കാൻ സിപിഎം സൈബർ വിഭാഗം ആരംഭിച്ച 'ഇരുണ്ട കാലം' വെബ്‌സൈറ്റിനു സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

Irundakalam website cpim cyber wing
MV Nikesh Kumar

Exclusive: 'സിപിഎമ്മിന്റെ സൈബർ വിഭാഗത്തിൽ പൊട്ടിത്തെറി'യെന്ന വാർത്ത മാധ്യമസൃഷ്ടി. അടിസ്ഥാനരഹിതമായ വിവരം മാധ്യമങ്ങൾക്കു ലഭിച്ചത് ഒരു പ്രത്യേക കേന്ദ്രത്തിൽ നിന്ന്. എല്ലാ മാധ്യമങ്ങളിലെയും ഉള്ളടക്കം ഒന്നാണ്. നേരത്തെ വി.ഡി.സതീശനു വേണ്ടി മലയാള മനോരമയും മാതൃഭൂമിയും ഒരേപോലെ വാർത്ത നൽകിയപ്പോഴും ഈ ആരോപണം ഉയർന്നിരുന്നു. 
 
സിപിഎം സൈബർ വിഭാഗം മേധാവി എം.വി.നികേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ദേശാഭിമാനിയിലെ മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി.സുധാകരൻ, കെ.എം.മോഹൻദാസ്, ഇ.എസ്.സുഭാഷ് എന്നിവർ സൈബർ ടീം വിട്ടു എന്നായിരുന്നു വാർത്ത. കോൺഗ്രസ് അനുഭാവം പുലർത്തുന്ന ട്വന്റിഫോർ ചാനലാണ് ഈ വാർത്ത ആദ്യം ബ്രേക്ക് ചെയ്തത്. പിന്നീട് മറ്റു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. 
 
എന്നാൽ മാധ്യമ വാർത്തകളിൽ പരാമർശിച്ച മൂവരും ഇക്കാര്യം നിഷേധിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഇവർ പ്രതികരിച്ചിട്ടുമുണ്ട്. വാർത്തയിൽ പരാമർശിച്ചിരിക്കുന്ന മോഹൻദാസിന്റെ യഥാർഥ ഇനീഷ്യൽ 'കെ.എം' എന്നാണ്. വാർത്തകളിൽ അത് കെ.മോഹൻദാസ് എന്നുമാത്രമാണ് നൽകിയിരിക്കുന്നത്. എല്ലാ ചാനലുകളും ഇനീഷ്യൽ ഒരുപോലെ തെറ്റിച്ചാണ് നൽകിയിരിക്കുന്നത്. ചാനലുകൾക്കു ഈ വിവരം ലഭിച്ചത് ഒരേ കേന്ദ്രത്തിൽ നിന്നാണെന്ന് വ്യക്തമാക്കുന്നതാണിത്. 
 
മുൻ യുഡിഎഫ് സർക്കാരിന്റെ അഴിമതികളും കെടുകാര്യസ്ഥതയും ജനങ്ങളിലെത്തിക്കാൻ സിപിഎം സൈബർ വിഭാഗം ആരംഭിച്ച 'ഇരുണ്ട കാലം' വെബ്‌സൈറ്റിനു സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനു പിന്നാലെയാണ് സൈബർ ടീമിൽ വിള്ളൽ എന്ന വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടത്. ഇരുണ്ട കാലം വെബ്‌സൈറ്റിനെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
About Writer
രേണുക വേണു
അടുത്ത ലേഖനം
വലിയ ക്രിമിനല്‍ കേസുകളില്‍ എന്താണ് ഈ തിടുക്കം കാണാത്തത്? സിനിമാ സംവിധായകന്റെ നാടകീയ അറസ്റ്റില്‍ ഹില്‍ പാലസ് പോലീസിനെ വിമര്‍ശിച്ച് കോടതി