1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold smuggling Kannur Doha

കണ്ണൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷത്തിന്റെ സ്വര്‍ണ്ണവേട്ട

Gold-smuggling
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ ആളില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 70 ലക്ഷം രൂപാ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മുഹമ്മദ് ഷാഫിയില്‍ നിന്നാണ് 1446 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്.
 
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ എത്തിയ വിമാനത്തിലായിരുന്നു ഇയാള്‍ വന്നത്. ചെക്കിംഗില്‍ സംശയം തോന്നിയാണ് ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു പരിശോധിച്ചത്. സ്വര്‍ണ്ണം പേസ്‌റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
 
ഇയാള്‍ സ്വര്‍ണക്കടത്തു സംഘത്തിന്റെ കാരിയറാണോ അതോ സ്വയം കൊണ്ടുവന്നതാണോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ കുമ്പള സ്വദേശി ജീന്‍സ് പാന്റ്‌സിന്റെ ബട്ടനുള്ളിലും ലേഡീസ് ബാഗിന്റെ കൈ പിടിക്കുള്ളിലും സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്നിരുന്നു.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിൽ 0.4 ശതമാനത്തിന്റെ വളർച്ച