1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Iran invites Congress leaders to Khamenei's funeral ceremonies

ഖമനേയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ച് ഇറാന്‍

Iran invites Congress leaders
ഖമനേയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ച് ഇറാന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സല്‍മാന്‍  ഖുര്‍ഷിദ്, പവന്‍ ഖേര എന്നിവരെ ഇറാന്‍ ഔദ്യോഗികമായി ക്ഷണിച്ചു. ജൂലൈ 5 മുതല്‍ 9 വരെ ടെഹ്‌റാന്‍ തുടങ്ങിയ മൂന്നു സ്ഥലങ്ങളില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനും ക്ഷണം ലഭിച്ചിട്ടുണ്ട്.
 
മാര്‍ച്ച് ഒന്നിന് അമേരിക്കയും ഇസ്രയേലും ഔദ്യോഗിക വസതിയില്‍ നടത്തിയ ആക്രമണത്തിലാണ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. 
അതേസമയം മസൂദ് പെഷസ്‌കിയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്രമോദി. ഇന്ത്യ ഇറാന്‍ ബന്ധം ശക്തമാകുന്നുവെന്നതിന്റെ സൂചനയാണിത്. ബ്രിക്സ് ഉച്ചകോടിക്ക് മോദി ക്ഷണിച്ചു എന്ന് ഇറാനാണ് വ്യക്തമാക്കിയത്. സമാധാനത്തിനായി മോദി വ്യക്തിപരമായി നടത്തിയ ശ്രമത്തിന് നന്ദി അറിയിച്ചതായും ഇറാന്‍ വ്യക്തമാക്കി. 
 
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വര്‍ഷം ഇന്ത്യയിലേക്ക് വരില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. അതേസമയം സമീപകാല സംഘര്‍ഷങ്ങള്‍ക്കുശേഷം നിരവധി രാജ്യങ്ങള്‍ ഊര്‍ജ സുരക്ഷയെ ദേശീയ നയത്തിന്റെ പ്രധാന ഘടകമായി പരിഗണിക്കുകയാണ്. എണ്ണ ഇറക്കുമതിയില്‍ അമിത ആശ്രിതത്വം കുറയ്ക്കുക, തന്ത്രപ്രധാന എണ്ണ ശേഖരങ്ങള്‍ ശക്തിപ്പെടുത്തുക, പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു. 
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പ്ലസ്സ് വണ്‍ മൂന്നാം അലോട്ട്മെന്റ്: പ്രവേശനം ജൂലൈ 3 വരെ