1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Valapattanam Kannur SPM

ബ്രാഞ്ച് സെക്രട്ടറിയെ കസ്റ്റഡിയില്‍ എടുത്തതിനെതിരെ പോലീസ് സ്റ്റേഷന്‍ ഉപരോധം

Valapattanam
കണ്ണൂര്‍: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വളപട്ടണത്ത് സി.പി.എം പാര്‍ട്ടി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം. കള്ളക്കേസില്‍ അറസ്‌റ് ചെയ്തു എന്നാരോപിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടം കൂടി നിന്ന് പ്രതിഷേധിക്കുന്നത്.
 
സി.പി.എം വളപട്ടണം അറപ്പായമത്തോട് ബ്രാഞ്ച് സെക്രട്ടറി സി.പി.ശ്രീകേഷ്, മറ്റൊരു സി.പി.എം പ്രവര്‍ത്തകനായ  സംഗീത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ ഉള്ളവരെ വിട്ടയയ്ക്കണം എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
വ്യോമസേനയ്‌ക്ക് 83 തേജസ് വിമാനങ്ങൾ കൂടി, 48,000 കോടി രൂപ അനുവദിച്ചു