കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും സപ്ലൈകോ വില്‍പ്പന ശാലകള്‍ ആരംഭിക്കും: മന്ത്രി പി തിലോത്തമന്‍

ശ്രീനു എസ്| Last Modified ഞായര്‍, 14 ഫെബ്രുവരി 2021 (11:34 IST)
കണ്ണൂര്‍: കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും സപ്ലൈകോ വില്‍പ്പന ശാലകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്നും വിലക്കയറ്റം പൊതുജനങ്ങളെ കാര്യമായ രീതിയില്‍ ബാധിക്കാതിരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. സംസ്ഥാനത്തെ 10 സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും രണ്ട് ഔട്ട്ലറ്റുകളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സപ്ലൈകോ നടത്തി വരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്തെ 38 ഗ്രാമ പഞ്ചായത്തുകളില്‍ സപ്ലൈകോ വില്‍പനശാലകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വില്‍പനശാലകള്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ ഉടന്‍ കേരളത്തിനാകും. വിപണിയില്‍ ശക്തമായ ഇടപെടലുകളാണ് സപ്ലൈകോ നടത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :