പിണറായിയും ഞങ്ങളെ പോലൊരു എംഎല്‍എയാണ്; സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നതിനെക്കുറിച്ച് ജി സുധാകരന്‍
പിണറായിയും ഞങ്ങളെ പോലൊരു എംഎല്‍എയാണെന്ന് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നതിനെക്കുറിച്ച് ജി സുധാകരന്റെ മറുപടി. ജി സുധാകരന്റെ മുന്നിലാണല്ലോ സത്യപ്രതിജ്ഞ പിണറായി വിജയന്‍ ചൊല്ലേണ്ടതെന്ന ചോദ്യത്തിന് മറുപടിയായാണ് ജി സുധാകരന്റെ പ്രതികരണം. പിണറായി വിജയനെന്നോ മറ്റൊരാളെന്നോ എന്റെ മുന്‍പില്‍ ഇല്ല. എംഎല്‍എമാരെ സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുക എന്നതാണ് പ്രോട്ടെം സ്പീക്കറുടെ ജോലി. പിണറായി രണ്ടു തവണ മുഖ്യമന്ത്രിയായിരുന്നു. സര്‍ക്കാരില്‍ ഞാനും അംഗമായിരുന്നു. എനിക്കാരോടും ശത്രുതയില്ല. രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ല-സുധാകരന്‍ പറഞ്ഞു.
സിപിഎം സെക്രട്ടറിയും പ്രതിപക്ഷ നേതാവും സ്ഥാനമൊഴിയണമെന്നോ വേണ്ടെന്നോ അഭിപ്രായം പറയുന്നില്ല. അത് അവരുടെ ഇഷ്ടം. പക്ഷെ നേതൃത്വം നല്‍കിയത് അവരായതിനാല്‍ തോല്‍വിയില്‍ അവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. പാര്‍ട്ടിയില്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്ന് തോന്നി. രാജിവയ്ക്കുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. അംഗത്വം പുതുക്കിയില്ല. എല്ലാ പാര്‍ട്ടിയില്‍ പെട്ടവരും വോട്ട് ചെയ്തു.-ജി സുധാകരന്‍ പറഞ്ഞു.