അനുബന്ധ വാര്‍ത്തകള്‍
- റിപ്പോർട്ടിൽ ചോദ്യങ്ങൾക്കുള്ള ഉത്തരം മതി, നേതാക്കളെ പഴിചാരണ്ട, കീഴ്ഘടകങ്ങൾക്ക് സിപിഎം നിർദേശം
- സ്ത്രീകൾക്കുള്ള സൗജന്യയാത്ര; നടപ്പിലാക്കിയാൽ കെ.എസ്.ആർ.ടി.സിക്കു നഷ്ടം 112 കോടി
- തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു
- തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു
- സതീശന്റെ വാക്കും പഴയ ചാക്കും; 1,800 കോടി കടമെടുക്കാൻ യുഡിഎഫ് സർക്കാർ
എബോള വൈറസ് ഭീഷണി; കൊച്ചി വിമാനത്താവളത്തിൽ നിരീക്ഷണം
രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ ഇന്ന് ചേർന്ന അടിയന്തര യോഗത്തിൽ തീരുമാനമായി
എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ നിരീക്ഷണം. വിമാനത്താവളത്തിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും.
രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ ഇന്ന് ചേർന്ന അടിയന്തര യോഗത്തിൽ തീരുമാനമായി. തെർമൽ സ്‌ക്രീനിങ്, വിഷ്വൽ ഇൻസ്‌പെക്ഷൻ, 21 ദിവസത്തെ ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവ ഏർപ്പെടുത്തും. രാജ്യാന്തര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
റിപ്പോർട്ട് ചെയ്തിട്ടുള്ള എബോള വൈറസിന്റെ അഞ്ച് സ്പീഷിസുകളിൽ ബുണ്ടിബുഗ്യോ എബോള വൈറസ് (BDBV) വകഭേദത്തിന് ഇതുവരെ ഫലപ്രദമായ വാക്‌സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ലെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തുടർന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ശരീരദ്രവങ്ങളിലൂടെ രോഗം പകരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.