എന്നെ ആരെങ്കിലും ആക്രമിച്ചാല്‍ അതിനുത്തരവാദി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കും: ജി സുധാകരന്‍
എന്നെ ആരെങ്കിലും ആക്രമിച്ചാല്‍ അതിനുത്തരവാദി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ആയിരിക്കുമെന്ന് ജി സുധാകരന്‍. സിപിഎമ്മിനെ ജനം കൈകാര്യം ചെയ്തു കഴിഞ്ഞെന്നും ജില്ലാ സെക്രട്ടറി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട നേതാവാണെന്നും ജനപിന്തുണ നേടിയെടുക്കാനുള്ള ബൗദ്ധികശേഷിയോ കായിക ശേഷിയോ ഇല്ലാത്ത ആളാണെന്നും ജി സുധാകരന്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച ജി സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് നടത്തിയിരുന്നു. ജി സുധാകരന്‍ വര്‍ഗ്ഗ വഞ്ചകന്‍ ആണെന്നും ഈ സമീപനം തുടര്‍ന്നാല്‍ കൈകാര്യം ചെയ്യുമെന്നും നാസര്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. സിപിഎം മാര്‍ച്ചിന് പോലീസും കൂട്ടുനിന്നു എന്നും ഭരണം മാറിയത് ആലപ്പുഴയിലെ പോലീസ് അറിഞ്ഞിട്ടില്ലെന്നും പോലീസ് ആരോടും മമതയും വിരോധവും കാണിക്കേണ്ടെന്നും ജോലി ചെയ്താല്‍ മതി എന്നും തനിക്ക് 28,000 വോട്ടാണ് ഭൂരിപക്ഷം എന്നും അദ്ദേഹം പറഞ്ഞു.