'അധികം വേണ്ട കേട്ടോ' മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി സുധാകരനും ഭാര്യയും (വീഡിയോ)
മാധ്യമപ്രവർത്തകരോടു പ്രകോപിതരായി അമ്പലപ്പുഴ എംഎൽഎ ജി.സുധാകരനും ഭാര്യയും. മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് സുധാകരൻ ഭീഷണി സ്വരത്തിൽ മറുപടി നൽകിയത്.
' നിങ്ങൾ അവരിൽ നിന്ന് വല്ല അച്ചാരം വാങ്ങിയിട്ടുണ്ടോ. ചോദിക്കണ്ടാന്ന് പറഞ്ഞിട്ട് അത് തന്നെ ചോദിക്കുന്നു. ആവശ്യമില്ലാത്ത കാര്യം എന്തിനാ എന്നോടു ചോദിക്കുന്നത്. വീട്ടിൽ ഞാൻ വിളിച്ചിട്ട് വന്നതാണോ ഇവര്. അനാവശ്യങ്ങള് ചോദിക്കാ. അധികം വണ്ട കേട്ടോ...' സുധാകരൻ പറഞ്ഞു.