അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയില്‍ ഭക്ഷണനിയമങ്ങള്‍ കര്‍ശനമാക്കുന്നു; ഭക്ഷണശാലകള്‍ നടത്താന്‍ കുടുംബശ്രീയും കോഫി ഹൗസും
- സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി
- സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു
- 'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി
- കാത്തിരുന്ന പ്രഖ്യാപനമെത്തി, ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി
'കുത്തിയത് സതീശൻ'; ചാണ്ടി ഉമ്മനെ അവഗണിച്ചു, എ ഗ്രൂപ്പിൽ കടുത്ത അതൃപ്തി
ഉമ്മൻചാണ്ടിയുമായി കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ സതീശനു ഉണ്ടായിരുന്നു
മന്ത്രിസഭാ രൂപീകരണത്തിനു ശേഷവും കോൺഗ്രസിൽ ഗ്രൂപ്പ് പോര് തുടരുന്നു. ചാണ്ടി ഉമ്മനെ മന്ത്രിയാക്കാത്തത് വി.ഡി.സതീശന്റെ ഇടപെടൽ കാരണമെന്ന് എ ഗ്രൂപ്പ്. അവസാന നിമിഷം വരെ ചാണ്ടി ഉമ്മൻ പരിഗണിക്കപ്പെടുമെന്നാണ് എ ഗ്രൂപ്പ് കരുതിയിരുന്നത്. എന്നാൽ മന്ത്രിസഭയിലേക്ക് ചാണ്ടി ഉമ്മൻ വേണ്ടെന്ന് സതീശൻ നിലപാടെടുക്കുകയായിരുന്നു.
ഉമ്മൻചാണ്ടിയുമായി കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ സതീശനു ഉണ്ടായിരുന്നു. ഇത് കാരണമാണ് ചാണ്ടി ഉമ്മനെ മനപ്പൂർവ്വം സതീശൻ തഴഞ്ഞതെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. മലങ്കര ഓർത്തഡോക്‌സ് സഭയും ചാണ്ടി ഉമ്മനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2011 ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ മന്ത്രിസഭയിലേക്ക് സതീശനു ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു. എന്നാൽ അന്ന് സതീശനെ മാറ്റിനിർത്താൻ ഉമ്മൻചാണ്ടി തീരുമാനിച്ചു. ഇതിന്റെ പകരംവീട്ടലാണ് ഇപ്പോൾ സതീശൻ ചാണ്ടി ഉമ്മനോടു ചെയ്തതെന്നും ആരോപണമുണ്ട്.