1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PM assures full support to new Kerala government

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

Sardar Patel,Kashmir,Nehru, India politics,സർദാർ പട്ടേൽ,കശ്മീർ, നെഹ്റു, ഇന്ത്യ രാഷ്ട്രീയം
ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വി ഡി സതീശനെ അഭിനന്ദിച്ചു. പുതിയ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് മോദി ഉറപ്പ് നല്‍കി. എക്സിലെ ഒരു പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി തന്റെ ആശംസകള്‍ അറിയിച്ചത്.
 
'കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ വി.ഡി. സതീശന് ജിക്ക് അഭിനന്ദനങ്ങള്‍. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് പുതുതായി രൂപീകരിച്ച കേരള സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നു,' മോദി എക്സില്‍ എഴുതി.
തിങ്കളാഴ്ച രാവിലെ 10.15 ഓടെയാണ് വി.ഡി. സതീശന്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. 
 
ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം