കാത്തിരുന്ന പ്രഖ്യാപനമെത്തി, ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി
ആദ്യ ക്യാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
തിരെഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ട് വെച്ച 5 ഗ്യാരാണ്ടികള്‍ സംബന്ധിച്ച് ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ തീരുമാനം കൈകൊണ്ടതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ആദ്യ ക്യാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഏറെ ചര്‍ച്ചയായ കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍ നടപ്പിലാക്കുമെന്നും രാജ്യത്തിലാദ്യമായി വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജപ്പാന്‍ മോഡല്‍ പരിശോധിച്ചുകൊണ്ടാകും ഇവിടെ ആ വകുപ്പ് കൊണ്ടുവരിക.
സമയം അവസാനിപ്പിക്കുന്നതിന് മുന്‍പും അവസാനിപ്പിക്കുന്ന ദിവസവും ആശ വര്‍ക്കര്‍മാരുടെ സമരപന്തലില്‍ പോയ ആളാണ് ഞാന്‍. ആദ്യത്തെ ക്യാബിനറ്റില്‍ തന്നെ അവര്‍ക്കുള്ള സഹായം പ്രഖ്യാപിക്കുമെന്നത് അവര്‍ക്ക് കൊടുത്ത വാക്കാണ്. അതിന്റെ ആദ്യഘട്ടമെന്ന നിലവില്‍ 3000 രൂപയുടെ വര്‍ധനവ് വരുത്തുന്നു. അങ്കണവാടി ജീവനക്കാരുടെയും സഹായികളുടെയും പ്രശ്‌നങ്ങള്‍ പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഉന്നയിച്ചിട്ടുള്ളതാണ്. അവരുടെ കാര്യങ്ങള്‍ മറന്നുപോയിട്ടില്ല. വലിയ തുകയൊന്നും അല്ലെങ്കിലും 1000 രൂപയെങ്കിലും വര്‍ധിപ്പിക്കും. സംസ്ഥാനത്തെ പാചകത്തൊഴിലാളികളുടെ വേതനം 100 രൂപ വര്‍ധിപ്പിച്ചു. പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓനറേറിയം 1000 രൂപ കൂട്ടി. സാമ്പത്തിക ബാധ്യതകള്‍ പരിശോധിച്ച ശേഷമാണ് ഈ വര്‍ധനവ് വരുത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.