അനുബന്ധ വാര്‍ത്തകള്‍
- ലോണ്‍ ആപ്പ് തട്ടിപ്പ്; തിരുവനന്തപുരത്ത് യുവാവ് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു
- 'സദ്ഭരണത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ'; ഡാറ്റാ ചോര്‍ച്ച കേസില്‍ സര്‍ക്കാരിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
- വാറന്റി പാലിക്കുന്നതില്‍ പരാജയപ്പെട്ടു, ഫുട്വെയര് കമ്പനിയോടും റീട്ടെയിലറോടും നഷ്ടപരിഹാരം നല്കാന് നിര്‍ദ്ദേശിച്ച് കോടതി
- പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും; എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും
- മുതിർന്ന നേതാക്കൾ തയ്യാറല്ല, നേമത്ത് വൈഷ്ണ സുരേഷ് കോൺഗ്രസ് സ്ഥാനാർഥി?, ചർച്ചകൾ സജീവം
അച്ചടക്കലംഘനം; സി.സി.മുകുന്ദനെ സിപിഐ പുറത്താക്കി
സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിനാൽ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർഥിയായി താൻ മത്സരിച്ചേക്കുമെന്ന് മുകുന്ദൻ ഇന്നലെ പറഞ്ഞിരുന്നു
CC Mukundan
സി.സി.മുകുന്ദൻ എംഎൽഎയെ സിപിഐ പുറത്താക്കി. അച്ചടക്കലംഘനത്തെ തുടർന്നാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. നാട്ടിക എംഎൽഎയായ മുകുന്ദൻ വരുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് പാർട്ടിയുമായി തെറ്റിയത്.
സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിനാൽ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർഥിയായി താൻ മത്സരിച്ചേക്കുമെന്ന് മുകുന്ദൻ ഇന്നലെ പറഞ്ഞിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും മുകുന്ദനുമായി ഫോണിൽ സംസാരിച്ചു.
നാട്ടികയിൽ ഗീതാ ഗോപിയെ സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുകുന്ദൻ പാർട്ടി വിരുദ്ധ പരാമർശം നടത്തിയത്. നാട്ടികയിലേത് പേയ്‌മെന്റ് സീറ്റാണെന്ന് മുകുന്ദൻ ആരോപിച്ചിരുന്നു.