അനുബന്ധ വാര്‍ത്തകള്‍
- ബിജെപി ഏറെ നേട്ടം പ്രതീക്ഷിച്ചത് തൃശൂരിൽ സുരേഷ് ഗോപി ക്യാമ്പ് ചെയ്തിട്ടും ഫലമില്ല
- നിയമസഭാ തിരഞ്ഞെടുപ്പില്‍ അനായാസ വിജയം ഉറപ്പില്ല, മുന്നണി വിപുലീകരിക്കണം; എല്‍ഡിഎഫ് ഘടകകക്ഷികളെ ക്ഷണിച്ച് കോണ്‍ഗ്രസ്
- ബിജെപി ഭരിക്കുന്നത് തടയാൻ നീക്കം?, പാലക്കാട് സഖ്യസാധ്യത തള്ളാതെ യുഡിഎഫും എൽഡിഎഫും
- തെരെഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായി മതേതര നിലപാടുള്ളവരെ വെല്ലുവിളിച്ചു : പി വി അൻവർ
- തിരുവനന്തപുരത്തെ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും - വി വി രാജേഷ്
തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ ജനുവരി 12ന് മുന്‍പ് ചെലവ് കണക്ക് സമര്‍പ്പിക്കണം
തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ഓണ്‍ലൈനായി ചെലവ് കണക്ക് നല്‍കേണ്ടത്.
തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ ചെലവ് കണക്കുകള്‍ 2026 ജനുവരി 12ന് മുന്‍പ് ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് നിര്‍ദ്ദേശിച്ചു. മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകമാണ് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ഓണ്‍ലൈനായി ചെലവ് കണക്ക് നല്‍കേണ്ടത്.
സ്ഥാനാര്‍ത്ഥികള്‍ കമ്മീഷന് വെബ് സൈറ്റില്‍ (www.sec.kerala.gov.in) ലെ ഇലക്ഷന് എക്സ്പെന്‍ഡിച്ചര്‍ മോഡ്യൂളില്‍ ലോഗിന്‍ ചെയ്തു വേണം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയത്താവര്‍ക്ക് ബില്ല്, രസീത്, വൗച്ചര്‍ എന്നിവ ഉള്‍പ്പെടെയുള്ള ചെലവ് കണക്ക് വിവരം നേരിട്ടും സമര്‍പ്പിക്കാം.
സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ദിവസം മുതല്‍ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവ് കണക്കാണ് നല്‍കേണ്ടത്. സ്ഥാനാര്‍ത്ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ ചെലവാക്കിയ തുക കണക്കില്‍പ്പെടുത്തണം. കണക്കിനൊപ്പം രസീത്, വൗച്ചര്‍, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം. ഇവയുടെ ഒറിജിനല്‍ സ്ഥാനാര്‍ത്ഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്നപക്ഷം പരിശോധനയ്ക്കായി ഹാജരാക്കണം.
തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ കമ്മീഷന് അഞ്ച് വര്‍ഷത്തേക്ക് തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യനാക്കും. ഉത്തരവ് തീയതി മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് അയോഗ്യത. നിശ്ചിത പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കിയാലും തെറ്റായ വിവരം നല്‍കിയെന്ന് ബോധ്യപ്പെട്ടാലും കമ്മീഷന് അവരെ അയോഗ്യരാക്കും.