1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Congress Jose K Mani LDF UDF

നിയമസഭാ തിരഞ്ഞെടുപ്പില്‍ അനായാസ വിജയം ഉറപ്പില്ല, മുന്നണി വിപുലീകരിക്കണം; എല്‍ഡിഎഫ് ഘടകകക്ഷികളെ ക്ഷണിച്ച് കോണ്‍ഗ്രസ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ട് വിഹിതം പരിശോധിക്കുമ്പോള്‍ യുഡിഎഫിനു 80 സീറ്റുകള്‍ വരെ നേടാനുള്ള സാഹചര്യമാണ് നിലവില്‍ ഉള്ളത്

Nilambur ByElection, Jamaat E Islami, Jamaat E Islami supports Congress in Nilambur, Congress and Jamat e Islami, UDF, ജമാഅത്തെ ഇസ്ലാമി, യുഡിഎഫ്, കോണ്‍ഗ്രസ്, നിലമ്പൂര്‍, ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസിനെ പിന്തുണയ്ക്കും
തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ മുന്നണി വിപുലീകരണം ലക്ഷ്യമിട്ട് യുഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ഉണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അനായാസം ജയിക്കാവുന്ന സാഹചര്യത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അഞ്ച് മാസം കൂടി ശേഷിക്കെ മുന്നണി വിപുലീകരണം അതിവേഗം വേണമെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം. 
 
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ട് വിഹിതം പരിശോധിക്കുമ്പോള്‍ യുഡിഎഫിനു 80 സീറ്റുകള്‍ വരെ നേടാനുള്ള സാഹചര്യമാണ് നിലവില്‍ ഉള്ളത്. എല്‍ഡിഎഫിനു ആകട്ടെ 60 സീറ്റുകള്‍ വരെ നേടാവുന്ന സ്ഥിതി ഇപ്പോഴുമുണ്ട്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 71 സീറ്റുകളാണ്. ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന പല വാര്‍ഡുകളും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ എല്‍ഡിഎഫിനു അനുകൂലമാകാവുന്ന തരത്തിലുള്ള വോട്ട് വ്യത്യാസമേ ഉള്ളൂ. അതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം മാത്രം നോക്കി ഭരണം ഉറപ്പിക്കാന്‍ പറ്റില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തി. 
 
എല്‍ഡിഎഫിനൊപ്പമുള്ള കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം, ശ്രേയാംസ് കുമാര്‍ നേതൃത്വം നല്‍കുന്ന ആര്‍ജെഡി എന്നീ പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് മുന്നണിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ എത്തിയാല്‍ മധ്യ കേരളത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാമെന്ന് യുഡിഎഫ് കരുതുന്നു. എന്നാല്‍ മുന്നണി മാറ്റം ആലോചനയില്‍ ഇല്ലെന്ന നിലപാടിലാണ് ജോസ് കെ മാണി. 
 
ഭരണം ലഭിക്കുമെന്ന് ഉറപ്പാണെങ്കില്‍ എല്‍ഡിഎഫ് ഘടകകക്ഷികളെ യുഡിഎഫിലേക്ക് ക്ഷണിക്കേണ്ട ആവശ്യം ഇല്ലല്ലോ എന്നാണ് ജോസ് കെ മാണി ചോദിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനു സംഘടനാപരമായി ലഭിക്കേണ്ട വോട്ടുകള്‍ കിട്ടിയിട്ടുണ്ടെന്നും എല്‍ഡിഎഫില്‍ തുടരുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. 
About Writer
രേണുക വേണു
അടുത്ത ലേഖനം
മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥി ഭാവന