1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. BJP Kerala Post election news

ബിജെപി ഏറെ നേട്ടം പ്രതീക്ഷിച്ചത് തൃശൂരിൽ സുരേഷ് ഗോപി ക്യാമ്പ് ചെയ്തിട്ടും ഫലമില്ല

Suresh Gopi, BJP
തദ്ദേശ തിരെഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനാവാത്തതില്‍ കീഴ്ഘടകങ്ങളില്‍ പുനഃസംഘടനയ്‌ക്കൊരുങ്ങി ബിജെപി. പലയിടങ്ങളിലും സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടതും എല്ലായിടത്തും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാതിരുന്നതും നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. ബിജെപിയുടെ ഇലക്ഷന്‍ ക്യാമ്പയിന്റെ തന്നെ ലക്ഷ്യങ്ങള്‍ ഇവയായിരുന്നു.
 
വീഴ്ച വരുത്തിയ പ്രദേശങ്ങളിലെ ചുമതലക്കാരായ നേതാക്കളെയും ജില്ലാ പ്രസിഡന്റുമാരെയും നേതൃത്വം താക്കീത് ചെയ്യും. തൃശൂരിലാണ് ബിജെപിക്ക് അപ്രതീക്ഷിതമായ തിരിച്ചടിയുണ്ടായത്. ഇവിടെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ അനാവശ്യമായി ഇടപ്പെട്ട സംസ്ഥാന നേതാവിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്യുമെന്നാണ് വിവരം. തൃശൂരിലടക്കം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മേല്‍ക്കെ കിട്ടുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കേന്ദ്ര തിട്ടൂരത്തിനു വഴങ്ങില്ല; പ്രദര്‍ശനാനുമതി നിഷേധിച്ച സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി