അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീധനം, ഗാര്‍ഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ കേരളം പ്രത്യേക ദൗത്യസേനയെ നിയോഗിക്കും
- വയനാട് ഉരുള്‍പൊട്ടല്‍: വിഷയം രാഷ്ട്രീയ ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്ന് എംവി ഗോവിന്ദന്
- Kerala Weather: നാളെ മഴ കുറയും
- ഓണത്തോടനുബന്ധിച്ച് കേരള സര്‍ക്കാരിന്റെ കീഴിലുള്ള 'കേരഫെഡ്' വെളിച്ചെണ്ണയുടെ വില 30 രൂപയിലധികം കുറച്ചു
- വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
കൈയിൽ സ്ഥലമുണ്ട്, എന്തെങ്കിലും പണിതാൽ മതിയോ? വേണം പ്രൊഫഷണലിസം, പ്രവാസി സംരഭകരേ ഇതിലേ...
പലരും സ്ഥലം വാങ്ങിയ ശേഷമാണ് അവിടെ എന്ത് നിർമിക്കണം അല്ലെങ്കിൽ ഭാവിയിലേക്ക് അവിടെ ഇൻവസ്റ്റ് ചെയ്യണം എന്നതിനെ കുറിച്ച് ആലോചിക്കുന്നത്
കോന്നിയിലെ പ്രൊജക്ട്
പ്രൊപ്പർട്ടിയെ (Property) നിക്ഷേപമെന്ന വിധമാണ് മലയാളികൾ പൊതുവെ കാണുന്നത്. ഏക്കറ് കണക്കിനു സ്ഥലം സ്വന്തം പേരിൽ വാങ്ങിയിടുകയും ഭാവിയിൽ എന്തെങ്കിലും കാര്യത്തിനു അത് ഉപയോഗിക്കാമെന്ന് വിചാരിക്കുകയും ചെയ്യുന്നവർ നമ്മുടെ കൂട്ടത്തിലുണ്ട്. ദീർഘകാലത്തേക്കുള്ള നിക്ഷേപമെന്ന നിലയിൽ അവിടെ നിങ്ങൾ നിർമിക്കുന്നത് കേവലം ഒരു കെട്ടിടം മാത്രമായിരിക്കരുതെന്നും അതിനു കൃത്യമായ പ്ലാനിങ് വേണമെന്നും പറയുകയാണ് പ്രൊപ്പർട്ടി ഡെവലപ്മെന്റ് മേഖലയിൽ 15 വർഷത്തെ പരിചയസമ്പത്തുള്ള 'ബിൽ ടെക് ഇന്റഗ്രേറ്റഡ് സൊലൂഷൻസ്' (Built Tech Integrated Solutions) സ്ഥാപകൻ ബിനോയ് തോമസ്.
പ്ലാനിങ് മുതൽ പൂർത്തീകരണം വരെ
എന്തെങ്കിലുമൊരു കൊമേഴ്സ്യൽ ആവശ്യത്തിനു അനുയോജ്യമായ സ്ഥലം നിങ്ങളുടെ കൈയിൽ ഉണ്ടെന്ന് കരുതുക. അതിനെ പലരീതിയിൽ നമുക്ക് ഉപയോഗപ്പെടുത്താം. എന്നാൽ ഏതെങ്കിലും രീതിയിൽ എന്നതിനപ്പുറം ഏറ്റവും മികച്ചതും ഗുണകരവുമായ രീതിയിൽ അവിടെ നിക്ഷേപം നടത്തുകയെന്നതാണ് പ്രധാനം. അതിനായി പ്ലാനിങ് മുതൽ നിർമാണ പൂർത്തീകരണം വരെ നിങ്ങളെ സഹായിക്കുകയാണ് 'ബിൽ ടെക് ഇന്റഗ്രേറ്റഡ് സൊലൂഷൻസി'ന്റെ ഉത്തരവാദിത്തം. നിങ്ങളൊരു പ്രൊപ്പർട്ടിയിൽ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന സമയം മുതൽ നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടാകും. ചിലപ്പോൾ നിങ്ങളുടെ പ്ലാനിലുള്ള കാര്യമായിരിക്കില്ല അവിടെ നടത്തേണ്ടത്. പ്രൊപ്പർട്ടി സന്ദർശിച്ച് എന്തിനു അനുയോജ്യമായ സ്ഥലമാണ്, ഏത് രീതിയിൽ അത് ഉപയോഗിക്കാം, എങ്ങനെ നിർമിക്കാം തുടങ്ങിയ കാര്യങ്ങളിലെല്ലാം വിദഗ്ധരുടെ പങ്കാളിത്തത്തോടെ മുന്നോട്ടു പോകുകയാണ് ഞങ്ങളുടെ പ്രവർത്തന രീതി.
സ്ഥലം വാങ്ങുന്നതിനു മുൻപേ പ്ലാനിങ്
പലരും സ്ഥലം വാങ്ങിയ ശേഷമാണ് അവിടെ എന്ത് നിർമിക്കണം അല്ലെങ്കിൽ ഭാവിയിലേക്ക് അവിടെ ഇൻവസ്റ്റ് ചെയ്യണം എന്നതിനെ കുറിച്ച് ആലോചിക്കുന്നത്. അത് പക്ഷേ ശരിയായ രീതിയല്ല. സ്ഥലം വാങ്ങുന്നതിനു മുൻപേ കൃത്യമായ പ്ലാനിങ് ആവശ്യമാണ്. ക്ലയ്ന്റ്സിനോടു ഞാൻ എപ്പോഴും പറയാറുണ്ട്, 'സ്ഥലം വാങ്ങിയ ശേഷമല്ല, വാങ്ങുന്നതിനു മുൻപേയാണ് ഞങ്ങളെ ബന്ധപ്പെടേണ്ടത്' എന്ന്. എങ്കിൽ മാത്രമേ നമ്മുടെ പദ്ധതിക്കനുസരിച്ചുള്ള പ്രൊപ്പർട്ടി നോക്കാനും മറ്റു കാര്യങ്ങൾ ആലോചിക്കാനും സാധിക്കൂ.
തൃശൂർ കൊടകരയിലെ പ്രൊജക്ട്
പ്ലാനിങ് ഉണ്ടെങ്കിൽ വിജയം ഗ്യാരന്റി
കൃത്യമായ പ്ലാനിങ്ങോടെ നിങ്ങൾ ഒരു പ്രൊപ്പർട്ടി വാങ്ങിയാൽ ബാക്കി കാര്യങ്ങളെല്ലാം ഘട്ടംഘട്ടമായി വിജയകരമാക്കാൻ സാധിക്കും. ഉദാഹരണത്തിനു നിങ്ങളുടെ കൈയിൽ പത്ത് കോടി മൂല്യം വരുന്ന പ്രൊപ്പർട്ടി ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് എങ്ങനെ 20-25 കോടിയെങ്കിലും ഭാവിയിൽ വരുമാനം ഉണ്ടാക്കാം എന്നതാണ് ഞങ്ങളുടെ സർവീസ് കൊണ്ട് ലക്ഷ്യമിടുന്നത്. സ്ഥലം കൈയിൽ ഉണ്ട്, അത് എങ്ങനെ ഉപയോഗിക്കണം എന്നൊരു കൺഫ്യൂഷൻ സ്റ്റേജിലാണെങ്കിൽ ഉറപ്പായും ഞങ്ങൾക്കു നിങ്ങളെ സഹായിക്കാൻ സാധിക്കും. ഇന്ന് വലിയ മുതൽമുടക്കിൽ ആരംഭിക്കുന്ന പല ബിസിനസുകളും സംരഭങ്ങളും ഭാവിയിൽ സാമ്പത്തികമായി തകർച്ചയിലേക്ക് എത്തുന്നത് ഈ പ്ലാനിങ് ഇല്ലാത്തതുകൊണ്ടാണ്.
എൻആർഐ ഇൻവെസ്റ്റ്‌മെന്റ്
പ്രവാസികൾക്കു മുന്നിൽ വലിയ സാധ്യതയാണ് നാട്ടിലുള്ളത്. എന്നാൽ പല സാങ്കേതിക പ്രശ്‌നങ്ങളെയും പേടിച്ച് പലരും ആരംഭിക്കാത്തതാണ്. അങ്ങനെ പേടിച്ചുനിൽക്കുന്നവർക്ക് നൂറ് ശതമാനം ഗ്യാരന്റിയാണ് ബിൽടെക്ക് നൽകുന്നത്. ഞങ്ങളുടെ പ്രധാന ക്ലയ്ന്റ്‌സും അങ്ങനെയുള്ളവരാണ്. ഞങ്ങളെ പൂർണമായി വിശ്വസിച്ചാണ് പല പ്രൊജക്ടുകളും ബിൽടെക്കിലേക്ക് എത്തുന്നത്. ഒരു സംരഭം തുടങ്ങിയാൽ അത് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമോ, എന്തായിരിക്കും അതിന്റെ ഭാവി എന്നൊക്കെ ആശങ്കപ്പെട്ടു നിൽക്കുന്നവർക്കു ഞങ്ങൾ നൽകുന്നത് ഒരു ഉറപ്പും വിശ്വാസ്യതയുമാണ്.
ബിൽ ടെക് ഇന്റഗ്രേറ്റഡ് സൊലൂഷൻസ്' (Built Tech Integrated Solutions) സ്ഥാപകൻ ബിനോയ് തോമസ്
ബിൽ ടെക് ഇന്റഗ്രേറ്റഡ് സൊലൂഷൻസ്' (Built Tech Integrated Solutions) സ്ഥാപകൻ ബിനോയ് തോമസ്
ബിൽ ടെക്കിനെ കുറിച്ച്
ഏതാണ്ട് 15 വർഷത്തോളമായി ഞങ്ങൾ ഈ മേഖലയിൽ സജീവമാണ്. എഞ്ചിനീയർമാർ, ആർക്കിടെക്റ്റ് എന്നിങ്ങനെ ഏതാണ്ട് 500 ലേറെ ജീവനക്കാർ ബിൽ ടെക് ഫാമിലിയുടെ ഭാഗമായുണ്ട്. പ്രൊഫഷണലായി ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യുന്നൊരു ടീമാണ്. കേരളത്തിലുടനീളം സൈറ്റുകൾ ഉണ്ട്.
ആവശ്യകത
പ്രൊപ്പർട്ടി ഡെവലപ്മെന്റ് എന്നുപറയുന്നത് അത്ര പ്രാധാന്യമല്ലാത്ത കാര്യമായി പലർക്കും തോന്നാം. പക്ഷേ അങ്ങനെയൊരു ഡെവലപ്മെന്റ് സ്ട്രാറ്റജി ഇല്ലാത്തതുകൊണ്ട് കേരളത്തിൽ പലയിടങ്ങളിലും കോടിക്കണക്കിനു മൂല്യമുള്ള പ്രൊപ്പർട്ടികളാണ് നിർജീവമായി കിടക്കുന്നത്. അവിടെയാണ് പ്രൊപ്പർട്ടി ഡെവലപ്മെന്റിന്റെ പ്രാധാന്യം. നിർജീവമായി കിടക്കുന്ന അത്തരത്തിലുള്ള പല പ്രൊപ്പർട്ടികളും ഞങ്ങൾ പ്രൊഫഷണലായി വർക്ക് ചെയ്ത് മൂല്യമുള്ളതാക്കി മാറ്റിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഈ മേഖലയിൽ കഴിഞ്ഞ 15 വർഷത്തോളമായി നിലനിൽക്കാൻ സാധിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9847698666