ജനങ്ങള്‍ക്ക് മാറ്റം വേണം, ബിജെപി പാര്‍ട്ടി അധ്യക്ഷന്റെ മണ്ഡലം പോലും നഷ്ടമായി, പ്രശാന്ത് കിഷോറിന്റെ വിജയത്തില്‍ കേജ്രിവാള്‍
ബിജെപി ദേശീയ അധ്യക്ഷന്റെ സീറ്റ് പോലും അവര്‍ക്ക് നഷ്ടമായി.
ബിഹാറിലെ ബങ്കിപൂര്‍ മണ്ഡലം ബിജെപിയില്‍ നിന്ന് തിരിച്ചുപിടിച്ച ജന്‍സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോറിനെ അഭിനന്ദിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയായ അരവിന്ദ് കേജ്രിവാള്‍. മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹമാണ് തെരെഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും ബിജെപിയുടെ ദേശീയ അധ്യക്ഷന്റെ മണ്ഡലം പോലും ബിജെപിക്ക് നഷ്ടമായെന്നും കേജ്രിവാള്‍ പറഞ്ഞു. ബിജെപി അധ്യക്ഷനായ നിതിന്‍ നബിന്‍ രാജ്യസഭയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് ബങ്കിപൂരില്‍ ഉപതിരെഞ്ഞെടുപ്പ് നടന്നത്.
ബിജെപി ദേശീയ അധ്യക്ഷന്റെ സീറ്റ് പോലും അവര്‍ക്ക് നഷ്ടമായി. ബങ്കിപൂരില്‍ വന്‍ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് കിഷോറിന്റെ വിജയം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അരവിന്ദ് കേജ്രിവാള്‍ എക്‌സില്‍ കുറിച്ചു. കഴിഞ്ഞ 31 വര്‍ഷമായി ബിജെപിക്കൊപ്പം നിന്ന ഉരുക്കുകോട്ടയാണ് ഉപതിരെഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോര്‍ പിടിച്ചടുക്കിയത്. 2024ല്‍ രൂപീകരിച്ച ജന്‍സുരാജ് പാര്‍ട്ടിയുടെ ആദ്യ വിജയം കൂടിയാണിത്. കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയം നേടാന്‍ പ്രശാന്ത് കിഷോറിനായിരുന്നില്ല.
भाजपा अपने राष्ट्रीय अध्यक्ष की सीट ही हार गई। बांकीपुर से प्रशांत किशोर जी बड़े मार्जिन से जीत गए। उनको बहुत-बहुत बधाई।
— Arvind Kejriwal (@ArvindKejriwal) August 3, 2026
भाजपा की ज़मीन पूरी तरह से खिसक चुकी है। चंदा चोरी, पेपर लीक, E20... मोदी सरकार के प्रति लोगों में गहरा असंतोष है। अहंकार टूटता जा रहा है। देश की जनता ने… https://t.co/vgRNC52xVV
ഉറച്ചക്കോട്ടയായ ബങ്കിപ്പൂരില്‍ ആര് നിന്നാലും വിജയിക്കുമെന്ന കണക്കുകൂട്ടലില്‍ താരതമ്യേന ജനപ്രീതി കുറഞ്ഞ നീരജ് കുമാറിനെയായിരുന്നു ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. കഴിഞ്ഞ തവണ അരലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു നിതിന്‍ നബീലിന്റെ വിജയം.ALSO READ: ബീഹാറിൽ ബിജെപിക്ക് അടിതെറ്റുന്നോ?, ബങ്കിപൂർ ഉപതിരെഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന് മുന്നേറ്റം