രേണുക വേണു|
Last Modified ബുധന്‍, 5 നവംബര്‍ 2025 (09:09 IST)
രണ്ട് പെഗടിച്ച് ട്രെയിനില്‍ യാത്ര ചെയ്യാമെന്ന് കരുതുന്നവര്‍ക്കു പണി വരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ മദ്യപാനികളെ പിടിക്കുകയെന്ന ലക്ഷ്യത്തോടെ ബ്രെത്തലൈസര്‍ പരിശോധന ആരംഭിച്ചു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് അസാധാരണ നടപടി.
വൈകുന്നേര സമയങ്ങളില്‍ മദ്യം കഴിച്ച് ആളുകള്‍ ട്രെയിനില്‍ കയറുന്നതും ഇതേ തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അടക്കം നിരവധി കുറ്റകൃത്യങ്ങള്‍ നടക്കുകയും ചെയ്യുന്നു. ഇത് പ്രതിരോധിക്കാനാണ് ഇന്നലെ വൈകിട്ട് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ബ്രെത്തലൈസര്‍ പരിശോധന നടത്തിയത്. സംശയം തോന്നുവരെ മുഴുവന്‍ ഊതിപ്പിച്ചിട്ടേ വിടൂ.
മദ്യപാനിയെ യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ മറ്റു യാത്രക്കാര്‍ക്ക് പ്രശ്‌നമാകാന്‍ സാധ്യതയുണ്ടെങ്കില്‍ യാത്ര വിലക്കും. ഇനി രണ്ടാഴ്ചത്തേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഇതാണ് നടപടി. ആര്‍പിഎഫും റെയില്‍വെ പൊലീസും സംയുക്തമായാണ് പരിശോധന. സാധാരണ പരിശോധനയുണ്ടാകാറുണ്ടെങ്കിലും ഇനി കുറേക്കൂടി കാര്യക്ഷമമാക്കുമെന്ന് അധികൃതര്‍. റെയില്‍വെയുടെ നടപടിയെ വനിത യാത്രക്കാര്‍ സ്വാഗതം ചെയ്തു.