സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 3 നവംബര്‍ 2025 (19:14 IST)
റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. വര്‍ക്കലയില്‍ ഒരു സ്ത്രീയെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ യുഡിഎഫ് എംപിമാര്‍ ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ട്രെയിനില്‍ നിന്ന് തള്ളിയിട്ട യുവതിയുടെ
നില മെച്ചപ്പെട്ടുവരികയാണ്. വെന്റിലേറ്ററില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ആരോഗ്യനില പൂര്‍ണ്ണമായും വീണ്ടെടുത്തിട്ടില്ല. പ്രതിയായ പനച്ചമൂട് സ്വദേശി സുരേഷ് കുമാറിന് തിരുവനന്തപുരം പേയാട് സ്വദേശി ശ്രീക്കുട്ടി (19) യുമായി മുന്‍ പരിചയമില്ലെന്ന് പോലീസും റെയില്‍വേ വൃത്തങ്ങളും പറഞ്ഞു.