സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

റെയില്‍വേ പോര്‍ട്ടറായ അരുണിനെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

Kerala, Railway lines, Ashwini vaishnav, Kerala Railway projects,കേരളം, റെയിൽവേ ലൈൻ, അശ്വിനി വൈഷ്ണവ്
അഭിറാം മനോഹർ| Last Modified ഞായര്‍, 2 നവം‌ബര്‍ 2025 (09:21 IST)
കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ നടക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പോര്‍ട്ടര്‍ അറസ്റ്റില്‍. റെയില്‍വേ പോര്‍ട്ടറായ അരുണിനെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഷൂട്ടിങ് സംബന്ധമായ യാത്രയ്ക്കായി റെയില്‍വേ സ്റ്റേഷനിലെത്തിയ നടിയോട് അപ്പുറത്തെ പ്ലാറ്റ്‌ഫോമിലേക്ക് കടക്കാന്‍ റെയില്‍വേ ലൈന്‍ മുറിച്ചുകടക്കാതെ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എ സി കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു അക്രമം.


ട്രെയിന്‍ കയറി അപ്പുറത്തെത്തി ട്രാക്കിലേക്ക് വലിഞ്ഞുകയറാന്‍ തുടങ്ങുമ്പോള്‍ ഇയാള്‍ ദേഹത്ത് കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി. റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇയാളെ ന്യായീകരിച്ച് സംസാരിച്ചതിനാല്‍ നടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇയാളെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :