അനുബന്ധ വാര്‍ത്തകള്‍
- മത്സരിച്ചാൽ വിജയസാധ്യത, പാലക്കാട് ഉണ്ണി മുകുന്ദൻ ബിജെപി പരിഗണയിൽ
- ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും
- പ്രമുഖ പാർട്ടി സമീപിച്ചു, സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകി രാഹുൽ ഈശ്വർ
- ഇടതുമുന്നണി മൂന്നാം തവണവും ഭരണത്തിലെത്തും: എം വി ഗോവിന്ദൻ
- Kerala Assembly Elections: പി സരിന് സിറ്റിംഗ് സീറ്റ്? ഒറ്റപ്പാലത്തോ ഷൊർണ്ണൂരോ മത്സരിപ്പിക്കാൻ നീക്കം
ബിജെപിയുടെ എ ക്ലാസ് മണ്ഡലം, തൃശൂരില്‍ പത്മജ വേണുഗോപാലിന്റെ പേര് പരിഗണനയില്‍
വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലം ലക്ഷ്യമിട്ട് ബിജെപി പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ചതായി സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സാധ്യതകളാണ് പാര്‍ട്ടി ഗൗരവമായി പരിഗണിക്കുന്നത്. കേരളത്തില്‍ ബിജെപി ''എ-ക്ലാസ്'' സീറ്റായി കണക്കാക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍.
തൃശൂരില്‍ ശക്തമായ വ്യക്തിഗത സ്വാധീനം പുലര്‍ത്തുന്ന നേതാവെന്ന നിലയില്‍ കേന്ദ്രമന്ത്രി കൂടിയായ നടന് സുരേഷ് ഗോപിയുടെ പിന്തുണ തീരുമാനത്തില്‍ നിര്‍ണായകമാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ഔദ്യോഗികമായി ചേര്‍ന്നത്. ശക്തമായ രാഷ്ട്രീയ പാരമ്പര്യമുണ്ടെങ്കിലും ഇതുവരെ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ പത്മജയ്ക്ക് കഴിഞ്ഞിട്ടില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വെറും 946 വോട്ടുകളുടെ വ്യത്യാസത്തില്‍ പത്മജ പരാജയപ്പെട്ടിരുന്നു. സുരേഷ് ഗോപിയും അന്ന് മത്സരരംഗത്തുണ്ടായിരുന്നു.
തദ്ദേശ തിരെഞ്ഞെടുപ്പില്‍ 8 ഡിവിഷനെ പിടിക്കാനായുള്ളുവെങ്കിലും പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ കോര്പ്പറേഷന് പരിധിയിലെ 35 ഡിവിഷനുകളില്‍ സുരേഷ് ഗോപിക്ക് മേല്‍ക്കൈയുണ്ടായിരുന്നു. തൃശൂര്‍ സീറ്റിനായി കോണ്‍ഗ്രസിനുള്ളില്‍ മത്സരമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭിന്നിക്കുന്ന കോണ്‍ഗ്രസ് വോട്ടുകള്‍ പത്മജയ്ക്ക് സമാഹരിക്കാനാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നുണ്ട്. പത്മജയെ പരിഗണിക്കുന്നില്ലെങ്കില്‍ എം ടി രമേശിനാവും തൃശൂരില്‍ നറുക്ക് വീഴുക.