ഇടതുമുന്നണി മൂന്നാം തവണവും ഭരണത്തിലെത്തും: എം വി ഗോവിന്ദൻ

MV Govindan Master - CPIM
MV Govindan Master - CPIM
അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ജനുവരി 2026 (15:55 IST)
സമസ്തമേഖലകളിലും വളര്‍ച്ചയിലൂടെ പുതിയ കേരളം രൂപം കൊള്ളാന്‍ പോവുകയാണെന്നും ഇടത് മുന്നണിക്ക് ഫ്രണ്ടാം ടേം എന്ന ചരിത്രവിജയം തന്ന ജനങ്ങള്‍ മൂന്നാം ടേം എന്ന യുഗപ്പിറവിയിലേക്കുള്ള നിലപാടെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തൃശൂരില്‍ തപാല്‍ ആര്‍എംഎസ് ജീവനക്കാരുടെ സംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എമ്പ്‌ലോയീസ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീടില്ലാത്തവര്‍ക്ക് വീട്, എല്ലാവര്‍ക്കും ഭക്ഷണം, ജനകീയ ആരോഗ്യപ്രസ്ഥാനം, തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഇടപെടലുകള്‍, വ്യവസായിക, കാര്‍ഷിക മേഖലകളില്‍ മാറ്റം, പുതിയ സംരഭകര്‍ എന്നീ നേട്ടങ്ങളുണ്ടാക്കാനായി. ക്രിസ്ത്യന്‍, മുസ്ലീം ആഘോഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനുള്ള തുടര്‍ച്ചയാണെന്നും തൊഴിലാളിക്ക് ആത്മാഭിമാനത്തോടെ രാജ്യത്തിന്റെ സമ്പത്തും അതിന്റെ വിതരണവും പൂര്‍ണ്ണമായി പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :