ബിജെപിയിൽ ഗ്രൂപ്പിസം, ചില നേതാക്കൾക്ക് ഹിന്ദുത്വ അജണ്ട, നേതാക്കളുമായി ബന്ധപ്പെടാൻ പോലും കഴിയുന്നില്ല : ദേവൻ
അതേസമയം രാഷ്ട്രീയത്തില്‍ തുടരുമെന്നും പീപ്പിള്‍സ് പാര്‍ട്ടിയുമായി മുന്നോട്ട് പോകുമെന്നും ദേവന്‍ വ്യക്തമാക്കി.
ബിജെപി വിടാനുള്ള കാരണങ്ങള്‍ വ്യക്തമാക്കി നടന്‍ ദേവന്‍. താന്‍ പല കാരണങ്ങള്‍ കൊണ്ടാണ് ബിജെപി വിടാനുള്ള തീരുമാനമെടുത്തതെന്ന് പറഞ്ഞ ദേവന്‍ ഗ്രൂപ്പിസമാണ് കേരളത്തില്‍ ബിജെപിക്കുള്ളിലെ പ്രധാനപ്രശ്‌നമെന്നും വ്യക്തമാക്കി. തന്നെ പാര്‍ട്ടി അവഗണിച്ചെന്നും അഞ്ച് വര്‍ഷം അത് സഹിച്ചുനിന്നുവെന്നും ദേവന്‍ വ്യക്തമാക്കി. അതേസമയം രാഷ്ട്രീയത്തില്‍ തുടരുമെന്നും പീപ്പിള്‍സ് പാര്‍ട്ടിയുമായി മുന്നോട്ട് പോകുമെന്നും ദേവന്‍ വ്യക്തമാക്കി.
ബിജെപിക്കകത്ത് നിന്നുകൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാനാകുന്നില്ല. ബിജെപിയിലെ ചില നേതാക്കള്‍ക്ക് ഹിന്ദുത്വ അജണ്ടയുന്റ്. അതുമായി യോജിക്കാനാകില്ല. ഇക്കാര്യം പറയാനായി രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പടെയുള്ള ബിജെപിയിലെ പല നേതാക്കളെയും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. കേരളത്തില്‍ പ്രൊപ്പഗണ്ട സെക്രട്ടറി പദവി തനിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും ദേവന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബിജെപി വിടുന്ന കാര്യം ദേവന്‍ പ്രഖ്യാപിച്ചത്. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ പരിപാടിയിലാണ് സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വം രാജിവെയ്ക്കുന്നതായും ദേവന്‍ പറഞ്ഞത്. 2004ലായിരുന്നു ദേവന്‍ നവകേരള പീപ്പിള്‍ പാര്‍ട്ടി രൂപീകരിച്ചത്.പിന്നീട് ഈ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയായിരുന്നു.ALSO READ: ഓണാവധിയും സ്കൂൾ തുറക്കലും: ഗൾഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു, ഒന്നര ലക്ഷം രൂപവരെ!