1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Dhanuvachapuram Aravind

വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Accident
പാറശാല: വിദ്യാര്‍ത്ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധനുവച്ചപുരം അലത്തരവിളാകം ആശവിളാകം വീട്ടില്‍ സുരേന്ദ്രന്‍ - ആശാ ദമ്പതികളുടെ മകന്‍ അരവിന്ദ് എന്ന 19 കാരനാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം രാത്രിയോടെ ധനുവച്ചപുരം റയില്‍വേ സ്റ്റേഷനടുത്തതായിരുന്നു സംഭവം. പാറശാല പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച അരവിന്ദ് ധനുവച്ചപുരം വി.ടി.എം.എന്‍.എസ് കോളേജ് ഒന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിയാണ്. 
അടുത്ത ലേഖനം
തപാല്‍ വോട്ട് ഏപ്രില്‍ നാലു വരെ അപേക്ഷിക്കാം